Posts

Showing posts from March, 2026

കളിമറന്ന ബാല്യം വളരുന്നുവോ തളരുന്നുവോ? (MDEB006)

Image
 കളിമറന്ന ബാല്യം വളരുന്നുവോ തളരുന്നുവോ? ഡോ. എഡ്വേര്‍ഡ്‌ എടേഴത്ത്‌  for KCSL Jubilee Souvenir in 2016 പഴയ തലമുറ അവരുടെ ബാല്യകാലം അയവിറക്കുമ്പോള്‍ വീട്ടുമുറ്റത്തും വെളിംപറമ്പിലുമെല്ലാം കൂട്ടുകാരുമായി തകര്‍ത്തു കളിച്ചു നടന്ന സുന്ദരമായ ഓര്‍മ്മകളാണ്‌ പലപ്പോഴും എടുത്തുപറയുക. കൊച്ചുകുട്ടികളാനെങ്കില്‍ “അത്തള പുത്തള തവളാച്ചി, *ഈശക്കൊട്ടാരം', 'ഒളിച്ചേ പാത്തേ'; ഇനി കുറച്ചു കൂടെ വലുതായാല്‍ കുട്ടിയും കോലും, *കൊന്തിക്കളി', “സാറ്റ്‌, “അമാറൈറ്റ്‌' എന്നിങ്ങനെ കളികളുടെ ലിസ്റ്റ്‌ നീളും. പേരിലും കളിയുടെ വിശദാംശങ്ങളിലും വപ്രാദേശിയമായി വ്യത്യാസങ്ങളുമുണ്ടാകും. പക്ഷേ ഒരുകാര്യം തീര്‍ച്ച രണ്ടുമൂന്നു പതിറ്റാണ്ടുകള്ക്കുമുന്‍പ്‌ കുട്ടികളുടെ ജീവിതത്തിലെ ഏറ്റം സുന്ദരമായ ഓര്‍മ്മകള്‍ കളിക്കളങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. നല്ല ബന്ധങ്ങള്‍ രൂപപ്പെട്ടതും ജീവിതത്തില്‍ അനേകകാര്യങ്ങൾ അവര്‍ അഭ്യസിച്ചതും അവിടെത്തന്നെ. ക്ലാസിലും പുസ്തകവായനയിലും മുതിര്‍ന്നവരുടെ ഉപദേശങ്ങളിലും നിന്ന്‌ കിട്ടാത്തതെന്തൊക്കെയോ ഓരോകുട്ടിയും ആ കളിക്കൂട്ടുകളില്‍ നിന്നു സ്വയത്തമാക്കിയിരുന്നു. നമുക്കെല്ലാം സുപരിചിതമായ നാടന്‍ കളികളാണ്‌ ...

എളിമയില്‍ കാൽകഴുകുന്ന സ്നേഹം (MEDB005)

Image
 എളിമയില്‍ കാൽകഴുകുന്ന സ്നേഹം (By Dr. Edward Edezhath in 'Amalolbhava' magazine in 2019) ഇവിടെ ചിന്തകള്‍ കുറിക്കുന്നതിന്റെ ഭാഗമായി ഞാന്‍ പഠിപ്പിക്കുന്ന സീനിയര്‍ ക്ലാസിൽ ഞാന്‍ ചോദിച്ചു, എളിമയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ? എളിമ പെണ്‍കുട്ടികളുടെ രൂപീകരണത്തിന്റെ ഭാഗം മാത്രമല്ലേ? വീടുകളില്‍ സാധാരണ കേള്‍ക്കുന്ന ഒരു പരാമര്‍ശമുണ്ടല്ലോ, നീ എല്ലാ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകേണ്ടവളാണ്‌. പെണ്‍കുട്ടിക്ക്‌ എളിമ ഒഴിച്ചുകൂടാത്തതാണ്‌. അവൾ വിവാഹിതയായി ഭര്‍ത്താവിന്റെ വീട്ടില്‍ പോകണ്ടേ, അതുമായി അനുരഞ്ജനപ്പെടണ്ടേ. തീര്‍ച്ചയായും എളിമ പെണ്‍കുട്ടികളക്കുള്ളതല്ലേ. അപ്പോള്‍, ആണ്കുട്ടികള്‍ക്കോ? എന്റെ ക്ലാസില്‍ കൂടുതൽ പെണ്‍കുട്ടികളാണ്‌. അവരുടെ ചോദ്യം ആണ്കുട്ടികള്‍ക്ക്‌ എന്തിനാണ്‌ എളിമ? അവര്‍ക്ക്‌ അതിന്‌ നേരേ എതിരല്ലേ വേണ്ടത്‌. അധികാരം കാണിക്കാനും അഹങ്കാരത്തോടെ പെരുമാറാനുമല്ലേ ആണ്കുട്ടികൾ പരിശീലിപ്പിക്കപ്പെടുന്നത്‌. അപ്പോള്‍ പെണ്‍കുട്ടികൾക്ക്‌ അഹന്ത ഇല്ലെന്നാണോ? അവരെല്ലാവരും എളിമയുള്ളവരാണോ? അങ്ങനെയല്ല. എളിമ ഒരു കുറവും അധികാര ഭാവം മുകളിലും ആണന്നു ചിന്തിച്ച്‌ ആണ്കുട്ടികളുടെ ഭാവത്തിലേയ്ക്ക്‌ അവര്‍ വ...

ഒരു വിത്തിന്റെ മുന്‍പില്‍ തെളിയുന്ന രണ്ടു വഴികള്‍ (MEDB004)

Image
 ഒരു വിത്തിന്റെ മുന്‍പില്‍ തെളിയുന്ന രണ്ടു വഴികള്‍ യേശുനാഥന്‍ അരുള്‍ചെയ്തു, “ഒരു ഗോതമ്പുമണി നിലത്തുവീണ്‌ അഴിയുന്നില്ലെങ്കിൽ . . ." (By Dr. Edward Edezhath in 2014) കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റം പ്രശസ്ഥമായ ഇംഗ്ലീഷ്‌ കവിതയായിരുന്നു റ്റി എസ്‌ എലിയട്ട്‌ രചിച്ച “വെയ്സ്റ്റ്‌ ലാന്റ്‌. ഏറെക്കുറേ നീളമുള്ളതും വായിച്ചു മനസിലാക്കാന്‍ ഏറെ വെല്ലുവിളികള്‍ ഉണര്‍ത്തുന്നതുമായ ഈ കവിത ആധുനീക നഗര സംസ്കാരത്തിന്റെ അധപ്പതനമാണ്‌ പ്രതിപാദിക്കുന്നത്‌. ജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുന്ന ഒരു തലമുറ. ധാരാളം സൗഹൃദങ്ങള്‍, അറിവുനേടാനും യാത്രചെയ്യാനും പ്രയാസങ്ങളില്ല. എന്നാല്‍ വ്യക്തിജീവിതത്തില്‍ ശൂന്യതമാത്രം അവശേഷിക്കുന്നു. ജീവിതത്തിന്റെ പുറംപൂച്ചിനപ്പുറം കാതലായതൊന്നും ഇല്ലാതെയുള്ള മുന്നോട്ടുള്ള പ്രയാണം. സ്ത്രീപുരുഷബന്ധങ്ങള്‍ ശാരീരിക ആകര്‍ഷണത്തിലും ചേഷ്ടകളിലുമൊതുങ്ങുന്നു. ഏവരും ആഗ്രഹിക്കുന്ന ഹൃദയം നിറയുന്ന സ്നേഹം എവിടയോ അപ്രത്യക്ഷമായിരിക്കുന്നു. ഇപ്രകാരമുള്ള അനേക നഗരജീവിത ചിത്രങ്ങൾ വരച്ച്‌ കവി അതിന്റെ അന്തരാര്‍ത്ഥം തേടുന്നു. “ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന ഈ ആധുനിക ജീവിതാവസ്ഥയുടെ അടിസ്ഥാനമായി...

ഷെയ്ക്സ്പിയര്‍ നാടകങ്ങളിലെ ക്രൈസ്തവ ദര്‍ശന ധാര (MEDB003)

Image
ഷെയ്ക്സ്പിയര്‍ നാടകങ്ങളിലെ ക്രൈസ്തവ ദര്‍ശന ധാര ഡോ. എഡ്വേര്‍ഡ്‌ എടേഴത്ത്‌ in December 2014 for POC Jubilee publication മല് വോളിയോ: മഹാനാകുക എന്നതിന്റെ പറ്റി നീ ആകുലനാക്കേണ്ട.  ചിലര്‍ മഹത്മാരായി ജനിക്കുന്നു. മറ്റു ചിലര്‍ മഹത്വം നേടിയെടുക്കുന്നു.  ഇനി മറ്റുചിലരുടെ മേൽ മഹത്വം കെട്ടിയേൽപ്പിക്കപ്പെടുന്നു.  (ടുവല്‍ത്ത്‌ നൈറ്റ്‌). വില്യം ഷെയ്ക്സ്പിയറിന്റെ വിശ്വസാഹിത്യത്തിലെ സ്ഥാനം അദ്വിതീയമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തന്റെ സാഹിത്യ സൃഷ്ടികള്‍ നാലു നൂറ്റാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞിട്ടും ലോകം മുഴുവന്‍ ഏറെ താല്‍പര്യത്തോടെ ഈ കൃതികളിലേയ്കുതിരിയുന്നത്‌ ഈ ആംഗലേയ നാടക കൃത്തിന്റെ മഹത്വത്തിന്റെ സാക്ഷ്യമായി നിലകൊള്ളുന്നു. എന്നാല്‍ അവസാന വിശകലനത്തില്‍ ഷെയ്ക്സ്പിയറിന്റെ ഈന്നത്യത്തിന്റെ അടിത്തറ അദ്ദേഹത്തിന്റെ കൃതികളിലെ സനാതന ക്രിസ്തീയ മൂല്യങ്ങളിലുള്ള ഈന്നലാണെന്നു കരുതുന്നതില്‍ തെറ്റില്ല. ജീവിത പശ്ചാത്തലം ഇംഗ്ലണ്ടില്‍ അവോണ്‍ നദീതീരത്തുള്ള സ്ട്രാറ്റ്‌ഫോര്‍ഡില്‍ 1564 ൽ ഇനനം. 18 ആം  വയസ്സില്‍ തന്നെക്കാള്‍ പ്രായമുണ്ടായിരുന്ന ആന്‍ ഹാത്തവേയുമായി വിവാഹം. അതില്‍ മൂന്നു കൂട്ടികള്‍. ലണ്ടനിലും മറ...

ഉദയംപേരൂര്‍ സൂനഹദോസ്‌: ഏറെ പഠനവിഷയമാകേണ്ട ചരിത്രസംഭവം (MEDB002)

Image
ഉദയംപേരൂര്‍ സൂനഹദോസ്‌: ഏറെ പഠനവിഷയമാകേണ്ട ചരിത്രസംഭവം ഡോ. എഡ്വേര്‍ഡ്‌ എടേഴത്ത്‌ in May 2015, for JOMA Research Centre Inauguration ഉദയംപേരൂര്‍ സൂനഹദോസാണ്‌ ഇവിടെ പഠന വിഷയം. നാലു നൂറ്റാണ്ടുകള്‍ക്കപ്പുറം നടന്ന ആ ഒരു ചര്‍ച്ചാസമ്മേളനത്തിന്റെ ഇന്നുള്ള പ്രാധാന്യവും അതിന്റെ പ്രസക്തിയും നമ്മുടെ ശ്രദ്ധാവിഷയമാകുന്നു. ഇതിനു പശ്ചാത്തലമായി എന്റെ ഒരു ചെറിയ അനുഭവം വിവരിക്കട്ടെ. ഇന്നത്തെ ശൈലിയില്‍ എന്തെങ്കിലുമൊരു കാര്യത്തിന്റെ വിശദാംശമറിയണമെങ്കില്‍ ഉടന്‍ മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ ഇന്റര്‍നെറ്റില്‍ പരതുകയാണല്ലോ പതിവ്‌. രണ്ടു വര്‍ഷം മുന്‍പ്‌ ഉദയംപേരൂര്‍ സുനഹദോസിനിക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായി ഒരുങ്ങുന്നതിന്‌ ഞാനൊരു ഗൂഗിള്‍ അന്വേഷണം നടത്തി. ആദ്യമായി എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ഈ സുപ്രധാന ചരിത്രസംഭവത്തെക്കുറിച്ച്‌ അധികം ലേഖനങ്ങളും പരാമര്‍ശങ്ങളും ഇന്റര്‍നെറ്റി കാണാനായില്ല എന്നതാണ്‌. അവിടെ കണ്ട ലേഖനങ്ങളിലും മിക്കവാറും ഉപരിപ്ലവമായ വിവരണങ്ങള്‍ മാത്രം. എന്റെ ശ്രദ്ധയില്‍ വന്ന ആകെ ഒരു ചര്‍ച്ച അലെക്സിസ്‌ മെനെസിസ്‌ മെെരരൊപോലിത്തയ്ക്ക്‌ ഈ സിനഡ്‌ വിളിച്ചുകൂട്ടാനുള്ള അധികാരം ഉണ്ടായിരുന്നോ ഇല്ലയോ എന്നതിനെക്കുറ...

കൊച്ചിയും കൊച്ചീരൂപതയും കുറേ ചരിത്ര വിശേഷങ്ങളും (MEDB001)

Image
 കൊച്ചിയും കൊച്ചീരൂപതയും കുറേ ചരിത്ര വിശേഷങ്ങളും  (By Edward Edezhath - Published in ജീവനാദം on Dec 5, 2025) https://jeevanadam.com/2025/12/05/kochi-and-the-diocese-of-kochi-and-some-historical-details-article-dr-edward-etezhath/ കൊച്ചി രൂപതയ്ക്കും അതിന്റെ പോർച്ചുഗീസ് ചരിത്രം ഇന്നും നന്മയുടെ ഓർമ്മകളാണ്. ആദ്യ തദ്ദേശീയ മെത്രാൻ എടേഴത്ത് പിതാവിന്റെ മെത്രാഭിഷേക കർമ്മത്തിന് വേദിയായത് ഗോവയിലെ  ബോംജെസു ബസിലിക്കയായിരുന്നു. അതിന് നേതൃത്വം നൽകിയത് പോർച്ചുഗലിലെ ലിസ്ബൺ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ സെറിജറയും. തുടർന്ന് 1975 ൽ ഇടയ ദൗത്യം ഏറ്റ ബിഷപ്പ് ജോസഫ് കുരിത്തറ രൂപതയ്ക്ക് പോർച്ചുകളുമായുള്ള ബന്ധം വളർത്താൻ ഉതകുന്ന വിവിധ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുകയും സാംസ്കാരിക പഠന സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു. ഈ ചരിത്ര പശ്ചാത്തലം ഒരിക്കൽ കൂടെ സജീവമാകും വിധം ഇപ്പോൾ രൂപത നേതൃത്വം കയ്യാളുന്ന ആന്റണി കട്ടിപ്പറമ്പിൽ പിതാവിന്റെ അഭിഷേക കർമ്മത്തിന് നേതൃത്വം നൽകുന്നത് ഗോവ അതിരൂപതാദ്ധ്യക്ഷൻ കിഴക്കിന്റെ പാത്രിയാർക്കീസ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫറാവോ ആണ്. പഴമയുടെ നല്ലൊരു തുടർച്ച. കൊച്ചി രൂപതയുടെ 36 മത്തെ മെത്ര...