കളിമറന്ന ബാല്യം വളരുന്നുവോ തളരുന്നുവോ? (MDEB006)
കളിമറന്ന ബാല്യം വളരുന്നുവോ തളരുന്നുവോ? ഡോ. എഡ്വേര്‍ഡ് എടേഴത്ത് for KCSL Jubilee Souvenir in 2016 പഴയ തലമുറ അവരുടെ ബാല്യകാലം അയവിറക്കുമ്പോള്‍ വീട്ടുമുറ്റത്തും വെളിംപറമ്പിലുമെല്ലാം കൂട്ടുകാരുമായി തകര്‍ത്തു കളിച്ചു നടന്ന സുന്ദരമായ ഓര്‍മ്മകളാണ് പലപ്പോഴും എടുത്തുപറയുക. കൊച്ചുകുട്ടികളാനെങ്കില്‍ “അത്തള പുത്തള തവളാച്ചി, *ഈശക്കൊട്ടാരം', 'ഒളിച്ചേ പാത്തേ'; ഇനി കുറച്ചു കൂടെ വലുതായാല്‍ കുട്ടിയും കോലും, *കൊന്തിക്കളി', “സാറ്റ്, “അമാറൈറ്റ്' എന്നിങ്ങനെ കളികളുടെ ലിസ്റ്റ് നീളും. പേരിലും കളിയുടെ വിശദാംശങ്ങളിലും വപ്രാദേശിയമായി വ്യത്യാസങ്ങളുമുണ്ടാകും. പക്ഷേ ഒരുകാര്യം തീര്‍ച്ച രണ്ടുമൂന്നു പതിറ്റാണ്ടുകള്ക്കുമുന്‍പ് കുട്ടികളുടെ ജീവിതത്തിലെ ഏറ്റം സുന്ദരമായ ഓര്‍മ്മകള്‍ കളിക്കളങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. നല്ല ബന്ധങ്ങള്‍ രൂപപ്പെട്ടതും ജീവിതത്തില്‍ അനേകകാര്യങ്ങൾ അവര്‍ അഭ്യസിച്ചതും അവിടെത്തന്നെ. ക്ലാസിലും പുസ്തകവായനയിലും മുതിര്‍ന്നവരുടെ ഉപദേശങ്ങളിലും നിന്ന് കിട്ടാത്തതെന്തൊക്കെയോ ഓരോകുട്ടിയും ആ കളിക്കൂട്ടുകളില്‍ നിന്നു സ്വയത്തമാക്കിയിരുന്നു. നമുക്കെല്ലാം സുപരിചിതമായ നാടന്‍ കളികളാണ് ...