കളിമറന്ന ബാല്യം വളരുന്നുവോ തളരുന്നുവോ? (MDEB006)
കളിമറന്ന ബാല്യം വളരുന്നുവോ തളരുന്നുവോ?
ഡോ. എഡ്വേര്‍ഡ് എടേഴത്ത് for KCSL Jubilee Souvenir in 2016
പഴയ തലമുറ അവരുടെ ബാല്യകാലം അയവിറക്കുമ്പോള്‍ വീട്ടുമുറ്റത്തും വെളിംപറമ്പിലുമെല്ലാം കൂട്ടുകാരുമായി തകര്‍ത്തു കളിച്ചു നടന്ന സുന്ദരമായ ഓര്‍മ്മകളാണ് പലപ്പോഴും എടുത്തുപറയുക. കൊച്ചുകുട്ടികളാനെങ്കില്‍ “അത്തള പുത്തള തവളാച്ചി, *ഈശക്കൊട്ടാരം', 'ഒളിച്ചേ പാത്തേ'; ഇനി കുറച്ചു കൂടെ വലുതായാല്‍ കുട്ടിയും കോലും, *കൊന്തിക്കളി', “സാറ്റ്, “അമാറൈറ്റ്' എന്നിങ്ങനെ കളികളുടെ ലിസ്റ്റ് നീളും. പേരിലും കളിയുടെ വിശദാംശങ്ങളിലും വപ്രാദേശിയമായി വ്യത്യാസങ്ങളുമുണ്ടാകും. പക്ഷേ ഒരുകാര്യം തീര്‍ച്ച രണ്ടുമൂന്നു പതിറ്റാണ്ടുകള്ക്കുമുന്‍പ് കുട്ടികളുടെ ജീവിതത്തിലെ ഏറ്റം സുന്ദരമായ ഓര്‍മ്മകള്‍ കളിക്കളങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. നല്ല ബന്ധങ്ങള്‍ രൂപപ്പെട്ടതും ജീവിതത്തില്‍ അനേകകാര്യങ്ങൾ അവര്‍ അഭ്യസിച്ചതും അവിടെത്തന്നെ. ക്ലാസിലും പുസ്തകവായനയിലും മുതിര്‍ന്നവരുടെ ഉപദേശങ്ങളിലും നിന്ന് കിട്ടാത്തതെന്തൊക്കെയോ ഓരോകുട്ടിയും ആ കളിക്കൂട്ടുകളില്‍ നിന്നു സ്വയത്തമാക്കിയിരുന്നു.
നമുക്കെല്ലാം സുപരിചിതമായ നാടന്‍ കളികളാണ് ഇവിടെ ചര്‍ച്ചാവിഷയം. ക്രിക്കറ്റും ഫുട്ട്‌്ബോളും പോലെ സ്ഥാപനവല്‍കൃതമായ കളികളിൽ നിന്ന് വ്യത്യസ്ഥമാണ് നാടൻ കളികള്‍. അപ്പോള്‍ ചോദിച്ചേക്കാം എന്താണു ഈ നാടന്‍ കളികൾ? ആദ്യമേ അതിന്റെ ഏതാണ്ടൊരു നിര്‍വചനം വേണമല്ലോ. കൃത്യമായ ലക്ഷ്യമുള്ള ക്രമവൽകൃതമായ ഉല്ലാസരീതികളാണ് ഈ കളികള്‍. വലിയ മത്സര കളികൾക്കെന്നപോലെ പ്രത്യേകം രൂപകല്പന ചെയ്ത കളിക്കോപ്പുകളോ ചെലവേറിയ സജ്ജീകരണങ്ങളോ നാടന്‍ കളികള്‍ക്കാവശ്യമില്ല. ചുറ്റുപാടും നിന്ന് ലഭ്യമായ ചില സാമഗ്രികളൊ എളുപ്പത്തിൽ കിട്ടുന്ന കളിസ്ഥലമോ മതി ഈ കളികള്‍ കളിക്കാന്‍. ഇവയിൽ ചില കളികൾ തീര്‍ത്തും പ്രാദേശികമാണ്. പല സ്ഥലങ്ങളില്‍ കളിക്കുന്ന ചില നാടന്‍ കളികളാണെങ്കിലും വിവിധ സ്ഥലങ്ങളിലും കാലങ്ങളിലും കുറേയെല്ലാം മാറ്റങ്ങളോടുകൂടിയാണ് കളിക്കുക.പറഞ്ഞുതുടങ്ങിയതുപോലെ നാടന്‍ കളികൾ കഴിഞ്ഞൊരു തലമുറയില്‍ വ്യാപകവും ഇളം പ്രായക്കരെ ഏറെ സ്വാധീനിക്കുന്നതുമായിരുന്നു. ഇന്ന് അതില്‍ വലിയ മാറ്റം വന്നില്ലേ? ഇന്നത്തെ കുട്ടികള്‍ക്ക് ഞാന്‍ സൂചിപ്പിച്ച തരം കളികൾ തീര്‍ത്തും അപരിചിതം തന്നെ. ഇന്നലത്തെ കുട്ടികള്‍ അതായത് ഇന്നത്തെ യുവാക്കൾ ഈ പേരുകള്‍ കേട്ടിട്ടുണ്ട് പക്ഷേ അവ കളിച്ചിട്ടില്ല. ഇന്നത്തെ പ്രായമായവര്‍ക്കേ ആ കളികള്‍ യഥാര്‍ത്ഥത്തില്‍ പരിചയമുള്ളൂ. ഇന്നത്തെ കുട്ടികള്‍ക്ക് തീര്‍ച്ചയായും കളികളുണ്ട്. അവ ഏറെ പങ്കം ഡിജിറ്റല്‍ ആയിക്കഴിഞ്ഞിരിക്കുന്നു. അയല്‍പ്പക്കത്തിലെ കളിക്കളത്തിലെ കളികൾ അന്യംനിന്നുപോയിരിക്കുന്നു. കുറഞ്ഞപക്ഷം അവ എണ്ണത്തില്‍ ഏറെ കുറഞ്ഞിരിക്കുന്നു. ഇല്ലാതായിക്കൊണ്ടിരിക്കുന്ന നാടന്‍ കളികളെ ക്കുറിച്ചു ചിന്തിക്കുമ്പോള്‍ സാധാരണഗതിയില്‍ മനസിലുയരുന്ന ചില ചോദ്യങ്ങളുണ്ട്. നാടന്‍ കളികളുടെ തിരോധാനത്തിന് കാരണമെന്ത്? ഈ കളികള്‍ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ച് നാം ആകുലപ്പെടേണ്ടതുണ്ടോ? കളികള്‍ ഇല്ലാതാകുന്നത് കുട്ടികളെ എങ്ങനെ ബാധിക്കുന്നു?
നാടന്‍ കളികള്‍ക്ക് എന്തുസംഭവിച്ചു
നാടും നാട്ടിന്‍പുറവും അപ്രത്യക്ഷമായി, കളിക്കാന്‍ ഇടവേളകളും കളിക്കൂട്ടുകാരും വിരളമായി, അങ്ങനെ നാടന്‍ കളികളും അസ്ഥമിച്ചു. ഏതാണ്ട് ഒരു കാല്‍നുൂറ്റാണ്ടുകൊണ്ടു വന്ന മാറ്റങ്ങളാണ് നാം ഇവിടെ ചര്‍ച്ചാവിഷയമാക്കുന്നത്. തീര്‍ച്ചയായും ചുറ്റുപാടുകളുടേയും ജീവിത ശൈലിയുടേയും ദൃതപരിണാമങ്ങളാണ് ഈ കളികളുടെ അന്തകനായത്. ഏതെല്ലാം മാറ്റങ്ങളാണ് ഇപ്രകാരം ബാല്യത്തിന്റെ മുഖച്ഛായയെ സമൂലം മാറ്റിയത്?
കുട്ടികളെക്കുറിച്ചുള്ള വീക്ഷണം മാറി: രണ്ടുമൂന്നു തലമുറകള്‍ക്കുമുന്‍പ് ഒരു സാധാരണവീട്ടിൽ അഞ്ചുമുതല്‍ പത്തുവരെ കുട്ടികളുണ്ടാകും. അതില്‍ കുറച്ചുപേര്‍ക്ക് നന്നായി പഠിക്കാന്‍ താല്ലര്യമുണ്ടാകും. അവര്‍ മിടുക്കരായി പഠിക്കും. മറ്റുള്ളവര്‍ അവരുടെ താല്പര്യവും കഴിവും സാഹചര്യങ്ങളുമനുസരിച്ച് ഓരോരോ വഴികളില്‍ വളരും. പെണ്‍കുട്ടികള്‍ പൊതുവെ വീട്ടുജോലികളില്‍ പ്രാവീണ്യം നേടും. ഇന്നതു മാറി, ഒരു വീട്ടിൽ കുട്ടികള്‍ ഒന്നോ രണ്ടൊ. മാതാപിതാക്കള്‍ക്ക് വലിയ സ്വപ്‌നങ്ങളാണുള്ളത്. അതെല്ലാം പൂര്‍ത്തീകരിക്കാനുള്ളത് ഈ ഒന്നോ രണ്ടൊ മക്കളും. അതിനാല്‍ തന്നെ പഴയതിൽ നിന്നു വ്യത്യസ്ഥമായി കുടുംബങ്ങള്‍ കുട്ടികളെ കേന്ദ്രീകരിച്ചായിത്തീരുന്നു. അവര്‍ക്ക് അതിരുകടന്ന ശ്രദ്ധയും.പഠന രീതികള്‍ കാര്യകപ്മമായി: സാധാരണ നാടന്‍ സ്കൂളുകള്‍ ഇന്ന് ഒരു വിരോധാഭാസമാണ്. ആധുനീക സനകര്യങ്ങളുള്ള സ്കൂളുകളും നിയതമായ പഠന രീതികളും വിദ്യാഭ്യാസ അന്തരീക്ഷം മാത്രമല്ല കുട്ടികളേയും മാറ്റിയിരിക്കുന്നു. ഈ മാറിയ പഠനാന്തരീക്ഷവും മുന്തിയ പ്രതീക്ഷകളും ഏറെ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ട ഭാവിജീവിതത്തിനായി കുട്ടികളെ കുട്ടികളെ നന്നായി ഒരുക്കുന്നു എന്നതില്‍ സംശയമില്ല.
തിരക്കിട്ട ജീവിതം; മുതിര്‍ന്നവര്‍ക്കു മാത്രമല്ല കുട്ടികള്ക്കും ജീവിതത്തിന്റെ തിരക്ക് വളരെ കൂടി. സാമ്പത്തീക സാമൂഹ്യ സാംസ്കാരിക വ്യത്യാസമനുസരിച്ച് തിരക്കിന്റെ അളവും അതിന്റെ കാരണങ്ങളും വ്യത്യാസപ്പെടാം. പട്ടണത്തിന്റെ കുറച്ചു സനകര്യമുള്ള കുട്ടികളുടെ കാര്യത്തില്‍ സ്കൂളിനും ദേവാലയത്തിനും അപ്പുറം സോക്കര്‍ പരിശീലനം, വയലിന്‍ ക്ലാസ്, അബാക്കസ് പരിശീലനം ചില സംഘടനകളിലെ അംഗത്വം കൂടാതെ ടിവി കാണാൻ കൂട്ടുകാരേയോ ബന്ധുക്കളേയോ ഫോണ്‍ വിളിക്കാന്‍ പിന്നെ കമ്പ്യൂട്ടറില്‍ സമയം എന്നു തുടങ്ങി എണ്ണമറ്റ കാര്യങ്ങള്‍ ജീവിതത്തില്‍ തിങ്ങിനിറയാം. സ്വന്ത ഹോബികളോ വീട്ടിൽ സഹായിക്കലോ ചില ജോലികളോ ഒക്കെ ഉണ്ടെങ്കിൽ അവയും തിരക്കുകൂട്ടും. വളരുന്ന തിര്‍ക്കിനിടയ്ക്ക് എവിടെയാണ് അലക്ഷ്യമായി ചിലവഴിക്കാന്‍ സമയം.
അപ്രകാരം സമയമുണ്ടെങ്കിലേ നാടന്‍ കളികൾക്ക് ജീവിതത്തിൽ ഇടമുള്ളൂ.
ഇടവേളകള്‍ മാധ്യമ വിനോദങ്ങള്‍ കൈയ്യടക്കി; ഇനി ഈ തിരക്കിനുമിടയ്ക്ക് കുറച്ചു സമയം കുട്ടികള്‍ക്ക് ചുമ്മാ ചെലവഴിക്കാന്‍ കിട്ടിയെങ്കിലോ. അത് കുത്തിനിറക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ്, ടിവി, വീഡിയോകള്‍, എഫ്ബി, വാട്ട്സ് ആപ്പ്, ഡിജിറ്റല്‍ ഗെയ്മുകൾ അങ്ങനെ അങ്ങനെ പോകുന്നു ആ നീണ്ട ലിസ്റ്റ്.
അയല്‍ പക്ക ബന്ധങ്ങൾ ഒയപചാരികമായി; ആധുനീക കാലത്ത് സാമൂഹ്യ ബന്ധങ്ങളില്‍ വന്ന് ചിലമാറ്റങ്ങളും പഴയ ജീവിത രീതികളെ പാടേ തകിടം മറിച്ചു. അയൽ വീടുകളുണ്ടാകാം എന്നാല്‍ ഈഷ്മളമായ അയല്‍പക്ക ബന്ധങ്ങൾ മിക്കവാറും അപ്രത്യക്ഷമായിരിക്കുന്നു. കുടുംബകൂട്ടായ്മകളോ ചില സംഘടനകളോ വഴി ബന്ധങ്ങൾ ഇക്കാലത്ത് ബന്ധങ്ങള്‍ കെട്ടിപ്പടുക്കപ്പെടുന്നുണ്ടെങ്കിലും കുട്ടികളുടെ സ്വൈര്യവിഹാരത്തിനുള്ള അയല്‍പക്ക ബന്ധങ്ങളുടെ പശ്ചാത്തലം ഇന്ന് ഇല്ലാതെ പോകുന്നു.
പൊതുവിടങ്ങള്‍ ഇല്ലാതായി: വീട്ടുവളപ്പിനു ചുറ്റും വേലികളും മതില്‍ക്കെട്ടുകളും വിരളമായിരുന്ന ഒരുകാലം. ഉടമസ്ഥര്‍ ആരെന്നു ശ്രദ്ധിക്കാത്ത ധാരാളം വെളിം പ്രദേശങ്ങൾ എവിടേയും ഉണ്ടായിരുന്ന ഒരു കാലം. അക്കാലത്ത് വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലും വീട്ടുമുറ്റങ്ങളും പറമ്പുകളുമെല്ലാം കുട്ടികൂട്ടങ്ങളുടെ സ്വൈര്യവിഹാര രംഗങ്ങളായിരുന്നു. അവിടെയെല്ലാമാണ് അറിയാവുന്ന വ്യത്യസ്ഥ നാടന്‍ കളികൾ കുട്ടികള്‍ പയറ്റിനോക്കിയത്. കൂട്ടത്തിൽ പുതിയ കളികൾ മെനഞ്ഞെടുത്തത്. നാട്ടിന്‍പുറം ഇല്ലാതായി ഒപ്പം കളിക്കൂട്ടങ്ങളും കൂട്ടത്തിൽ കളികളും മാഞ്ഞുമറഞ്ഞു.
നാടന്‍ കളിസാധനങ്ങളും കാണാതായി: നാടന്‍ കളിക്കുള്ള കളിസാധങ്ങൾ നാട്ടിന്‍പുറത്തുനിന്നു കിട്ടുന്ന സാധനങ്ങളായിരുന്നു. കശുവണ്ടിയും, കുന്നികുരുവും, പൂപ്പരുത്തി കമ്പും, മഞ്ചാടിക്കുറുവും, കക്കയും, റബറിൻ കായും, കരിങ്ങാട്ട ഇലയും മുതല്‍ നാട്ടില്‍ നിന്നു കിട്ടുന്ന എന്തും ഏതും കുട്ടിക്കളികളുടെ കളിസാധനങ്ങളായിരുന്നു. കുട്ടികള്‍ ഇന്ന് പ്രകൃതിയിൽ നിന്നകന്നു കഴിഞ്ഞതലമുറകളികള്‍ക്കായി ഉപയോഗിക്ക പല കായ്കളും ഇന്ന് കാണാനില്ലാതായി. അങ്ങനെ ആ കളികളും അന്യംനിന്നുപോയി.
കുട്ടിക്കളികള്‍ അപ്രത്യക്ഷമായാല്‍
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ച ഇംഗ്ലീഷ് സാഹിത്യകാരന്‍ ചാൾസ് ഡിക്കന്‍സ് ഏവര്‍ക്കും ഏറെ സുപരിചിതനാണ്. ചെറുപ്പത്തിൽ തന്നെ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് ഫാക്ടറിജോലി ചെയ്യേണ്ടിവന്ന അദ്ദേഹം പിന്നീട് കുട്ടികളുടെ അവകാശങ്ങളുടെ വലിയ വക്താവായിത്തീര്ന്നു. “ഹാര്‍ഡ് ടൈംസ്? എന്ന അദ്ദേഹത്തിന്റെ വിഖ്യാത നോവലിലെ ഗ്രാഡ്ഗ്രൈന്‍ഡ് എന്ന കഥാപാത്രം ഇവിടെ ശ്രദ്ധാര്‍ഹമാണ്. വിദ്യാലയ നടത്തിപ്പിന്റെ മേധാവിയായിരുന്ന അദ്ദേഹത്തിന്റെ പൂര്‍ണശ്രദ്ധ കുട്ടികള്‍ക്ക് കൃത്യമായ വസ്തുതകളും വിവരങ്ങളും നല്കുക എന്നതിലായിരുന്നു. കളികള്‍, കാല്പനികത, കലകള്‍ തുടങ്ങിയവയെല്ലാം അപ്രധാനവും കുട്ടികളെ കൃത്യമായ ശാസ്ത്രീയ പഠനപാതയില്‍ നിന്ന് വഴിതെറ്റിക്കുന്നതുമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ഗാഡ്ഗ്രൈന്റിന്റെ ഈ നിലപാട് പിൽക്കാലത്ത് മാറാൻ തന്റെ മക്കളുടെ അടിക്കടി തകരുന്ന ജീവിതംതന്നെ വേണ്ടിവന്നു.
കളികള്‍ കുട്ടികളുടെ വളര്‍ച്ചാ പാതയിലെ സുപ്രധാന ചേരുവയാണെന്ന് കുട്ടികളെക്കുറിച്ചു പഠിക്കുന്നവര്‍ എന്നും മനസ്സിലാക്കിയിരുന്നു. വ്യക്തിത്വത്തിന്റെ സമഗ്ര രൂപീകരണം ഉറപ്പുവരുത്തുന്നതിനൊപ്പം ആസ്വാദ്യകരമായ വിശ്രമവേളകളും നൽകാൻ കളികള്‍ക്കു കഴിയുന്നു. ശാരീരികവും വൈകാരികവും ബദ്ധികവുമായ മേഖലകളിലെ കുട്ടിയുടെ വികസനം ത്വരിതപ്പെടുത്തുന്നതിനൊപ്പം ആത്മവിശ്വാസത്തോടും ഭാവനാശക്തിയോടും സുരക്ഷിത്വബോധത്തോടും വ്യപരിക്കാന്‍ ഇത് കുട്ടിയെ പ്രാപ്തനാക്കുന്നു. കളിക്കുവാനുള്ള കഴിവ് മാനസിക ആരോഗ്യത്തിന്റെ ഒരു സുപ്രധാന മാനദണ്ഡമാണെന്നാണ് പ്രസിദ്ധ ഇംഗ്ലീഷ് നരവംശ ശാസ്ത്രജ്ഞനായ ആഷ്ളി മോണ്ടെഗ്യ പറയുന്നത്. കുട്ടികളുടെ വളര്‍ച്ചയെക്കുറിച്ചു പഠിക്കുന്ന ജോണ്‍ ആല്‍മോണിന്റെ വാക്കുകളില്‍, കുട്ടികള്‍ സ്വയം തിരിച്ചറിയുന്ന പാതയാണ് കളികള്‍. കരങ്ങളില്‍ ആരംഭിച്ച്, കാലുകളും ശരീരം മുഴുവനും വികാരങ്ങളും മനസ്സു എല്ലാം അവര്‍ തിരിച്ചറിയുന്നു.”കുട്ടികള്‍ക്കെതിരായ അനീതികള്‍ തുടരുന്നത് ചാള്‍സ് ഡിക്കിന്‍സ് ജീവിച്ച 19 താം നൂറ്റാണ്ടിലെ ബ്രിട്ടനില്‍ മാത്രമല്ല എന്നു നമ്മള്‍ക്കറിയാം. കുട്ടികളുടെ നൈസര്‍ഗ്ഗീക വാസനകളെ പ്രത്യേകിച്ച് കളിചിരിയിൽ മുഴുകാനുള്ള അവരുടെ അഭിവാഞ്ചയെ അടിച്ചമര്‍ത്തുന്ന പ്രവണത എന്നത്തെക്കാളുമുപരി ഇന്ന് വര്‍ദ്ധിക്കുന്നു എന്നത് തര്‍ക്കമറ്റകാര്യമാണ്. മത്സരിച്ചുള്ള പഠനത്തിന്റെ പേരിലോ വലിയ ലക്ഷ്യപ്രാപ്തി ഉന്നംവച്ചോ ഒക്കെയാണിതെങ്കിലും കളികളുടെ അഭാവം കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും സമഗ്രവളര്‍ച്ചയ്ക്കും വിഘാതമാകും എന്ന് മുതിര്‍ന്ന തലമുറയിലുള്ളവര്‍ പലപ്പോഴും മറന്നുപോകുന്നു. ഹെതര്‍ ഷൂമാക്കര്‍ പറയുന്നതു ശ്രദ്ധിക്കുക, “മസ്തിഷ്ക്ക പഠനങ്ങള്‍ കുട്ടിക്കളികളുടെ സവിശേഷമായ പ്രാധാന്യം സ്ഥിരീകരിക്കുന്നു. കുട്ടികള്‍ കളികള്‍ക്കായി രൂപകല്പന ചെയ്യാപ്പെട്ടവരാണ് എന്നാണ് അവര്‍ കണ്ടെത്തുന്നത്. കളികൾ കുട്ടികളുടെ സാമൂഹ്യ സംസര്‍ഗ്ഗ കഴിവുകളുടെ വളര്‍ച്ച, ഓര്‍മ്മശക്തി, വൈകാരിക അവബോധം, ക്രിയാത്മക സമീപനം, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ്, എടുത്തുചാട്ട (പകൃതിയുടെമേലുള്ള നിയനന്തണം തുടങ്ങിയവയ്ക്ക് സഹായകമാണ്. ലോകത്തെ മനസിലാക്കാനും അതിലെ സ്വന്ത സ്ഥാനം തിരിച്ചരിയാനും അത് ഏറെ സഹായിക്കും”.
ഇന്നത്തെ സമൂഹം മുഴുവന്‍ ഒരു ബോധ്യത്തിലെത്തിയിരിക്കുന്നു, അറിവുനേടുക അല്ലെങ്കില്‍ പഠനത്തില്‍ ശ്രദ്ധിക്കുക മത്രമാണ് കുട്ടികള്‍ക്ക് ആവശ്യം. കളികളും വിനോദങ്ങളും ഈ ഏകലക്ഷ്യത്തിന് തടസ്സമാണ്. ഈ മനോഭാവം ശരിയല്ല എന്നു മാത്രമല്ല ഏറെ അപകടകരം കൂടെയാണെന്ന് ഇന്ന് വിദ്യാഭ്യാസ വിദഗ്ദര്‍ തിരിച്ചറിയുന്നു. നാല്ലതുവര്‍ഷത്തിലേറെയായി കുട്ടികളുടെ വളര്‍ച്ചയില്‍ കളികള്‍ക്കുള്ള പ്രാധാന്യത്തെ ക്കുറിച്ചു പഠിക്കുന്ന ഫ്രെഡ് ഡൊനാള്‍ഡ്‌സൺ കളികളും പഠനവും പരസ്പര വിരുദ്ധമാണ് എന്ന ചിന്തയ്ക്ക് തീര്‍ത്തും എതിരാണ്, “കളിയിലൂടെ കുട്ടികള്‍ പഠിക്കുന്നു. സുപ്രധാനമായ ഒരുകാര്യം കുട്ടികള്‍ കളിയിലൂടെ എങ്ങനെ പഠിക്കണമെന്നു പഠിക്കുന്നു എന്നതാണ് ?”
മാനസിക ആരോഗ്യത്തിനും ശാരിരിക ഉന്മേഷത്തിനും കുട്ടികള്‍ കളിക്കണം. കളിക്കളത്തിലാണ് അവരുടെ തനി സ്വഭാവം പുറത്തുവരുന്നത്. അപ്രകാരമുള്ള സ്വയം പ്രകാശനത്തിനുള്ള വേദികളുണ്ടെങ്കിലേ അവര്‍ സ്വയം കണ്ടെത്തുകയുള്ള. അങ്ങനെ മാത്രമേ അവരുടെ വ്യക്തിത്വ വളര്‍ച്ചയും സാദ്ധ്യമാകൂ. കളിക്കളത്തിലാണ് കുട്ടികളുടെ ക്രിയാത്മകത ഉണരുന്നത്. നല്ലബന്ധങ്ങള്‍ രൂപപ്പെടുന്നതും അവിടെ തന്നെ. ഇളം വ്യക്തിത്വങ്ങള്‍ സഹിഷ്ണുതയും മറ്റുള്ളവരെ അംഗീകരിച്ച് സഹകരണ മനോഭാവത്തോടെ മുന്നേറാനുമുള്ള കഴിവും നേടുന്നത് കളിക്കൂട്ടുകാര്‍ക്കൊപ്പമാണ്. ചുരുക്കിപ്പറഞ്ഞാല്‍ വ്യക്തിത്വ വളര്‍ച്ചയുടെ ഒട്ടും മടുപ്പുതോന്നാത്ത രൂപീകരണ വേദിയാണ് കുട്ടികളുടെ കളിക്കളങ്ങള്‍.
കളി കാര്യമാക്കാന്‍ സമയമായി
ഇന്നത്തെ ഇളം തലമുറയുടെ അപജയങ്ങളെക്കുറിച്ച് പരിതപിക്കുന്നവരാണ് ഒട്ടുമിക്ക അദ്ധ്യാപകരും വീടുകളിലെ കാരണവന്മാരും. സംസ്കാരം മറന്ന് മൂല്യങ്ങള്‍ കൈമോശം വന്നവരാകുന്നു ഇന്നത്തെ വലിയൊരു വിഭാഗം കുട്ടികളും എന്ന് പലരും പരിതപിക്കുന്നു. പ്രതമാദ്ധ്യമങ്ങളിലെ വാര്‍ത്തകളും ന്നുറുങ്ങുവിശേഷങ്ങളും ഇതിന്റെ നേര്‍ചിത്രങ്ങളാകുന്നു. ഇതിനു തടയിടാന്‍ ക്ലാസുകളും ബോധവല്‍ക്കരണ പരിപാടികളും തകൃതിയായി ഒരുക്കപ്പെടുന്നു. ഇതിലെ ഉപദേശ മനോഭാവവും ആവര്‍ത്തന വിരസതയും പുതുതലമുറയുടെ മനം മടുപ്പിക്കുന്നു എന്നു മാത്രമല്ല ചിലപ്പോഴെങ്കിലും ചതിക്കുഴികളെക്കുറിച്ച് ആവശ്യമില്ലാത്ത വിശദാംശങ്ങള്‍ നൽകി അവരെ
അതില്‍ വീഴ്ത്താന്‍ വേദിയൊരുക്കുന്നു എന്നും അപവാദങ്ങള്‍ ഉയരുന്നു. ഈ പശ്ചാത്തലത്തില്‍ കളികൾ വെറും പോഴന്‍കളിയല്ല എന്നു കണ്ടെത്താന്‍ സമയമായി. കളികളുടെ പ്രത്യേകിച്ച് നാടന്‍ കളികളുടെ മൂല്യബോധന വ്യക്തിത്വരൂപീകരണ കരുത്തിനെ തിരിച്ചറിയാന്‍ ഒരു പുത്തന്‍ ശ്രമം തുടങ്ങേണ്ടിയിരിക്കുന്നു.
ഇന്നത്തെ കുട്ടികള്‍ സ്മാര്‍ട്ട് ഫോണിലും കമ്പ്യട്ടറിലും ഡിജിറ്റല്‍ ഗെയിമുകളില്‍ മുഴുകി സമയം കൊല്ലുന്നതു കാണുമ്പോള്‍ എല്ലാ ക്ഷമയും കെട്ടുപോകുന്നവരാണ് മാതാപിതാക്കളില്‍ പലരും. എന്നാല്‍ ഒരുകാര്യം നമ്മെ അതിശയിപ്പിച്ചേക്കും, ഈ ഗെയിമുകളും അവയുടെ സങ്കേതങ്ങളും ക്ലാസ്റൂം പഠനത്തിന് എങ്ങനെ ഉപകരിക്കാം എന്നതിനേക്കുറിച്ച് അന്വേഷണം തുടരുന്നു. പല ആധുനിക അദ്ധ്യാപകരും അവയെ നന്നായി ഉപയോഗിക്കുകയും ചെയ്യുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു വന്ന പാഠ്യപദ്ധതി ക്ലാസുകളില്‍ കളികള്‍ കൂടുതലായി ഉപയോഗിക്കാന്‍ വ്യാപകമായി ശ്രമംനടത്തിയെങ്കിലും പൊതുസമൂഹം അതിനെ പുച്ഛിച്ചു തള്ളുകയായിരുന്നു. വിദ്യാഭ്യാസത്തിൽ മാറ്റം വരുന്നതിനുമുന്‍പ് സമൂഹത്തിന്റെ മനോഭാവങ്ങളിൽ ചലനമുണ്ടാകണമെന്ന യാഥാര്‍ത്ഥ്യം നാം എങ്ങനെയോ മറന്നുപോയി. കാരണം കുടുംബങ്ങളുടേയും സമൂഹത്തിന്റേയും അഭിവാഞ്ചകളുടെ ആകെത്തുകയാണല്ലോ ആ സമൂഹത്തിന്റെ വിദ്യാഭ്യാസ സമീപനം.
ചുരുക്കത്തില്‍ കളികളെക്കുറിച്ച് പൊതുവേ ഒരു പുനര്‍വായനയ്ക്ക് സമയമായോ? കുട്ടികളുടെ വളര്‍ച്ചയില്‍ താല്ലര്യമെടുക്കുന്നവര്‍ അവരില്‍ കളികളുടെ അഭാവം സൃഷ്ടിക്കുന്ന വിനാശകരമായ പ്രവണതകളെക്കുറിച്ചും കളികള്‍ കുട്ടികളില്‍ വരുത്തുന്ന ഗുണപ്രദമായ പ്രവണതകളേക്കുറിച്ചും മനസിലാക്കുകയും അക്കാര്യങ്ങൾ ചര്‍ച്ചാവിഷയമാക്കുകയും ചെയ്യാന്‍ സമയമായി. ഇതിനിടെ നാടന്‍ കളികള്‍ ഒരു സവിശേഷ ശ്രദ്ധയ്ക്ക് പാത്രമാകേണ്ടതുണ്ട്.
നമ്മുടെ നാടിന്റെ തനതു സംസ്കാരത്തിൽ വേരുന്നിയതാണ് ഈ വിനോദങ്ങള്‍. മണ്ണിന്റെ മണമുള്ള ഈ കളികള്‍ തലമുറകളുടെ വിഭിന്ന നിപൂണതകളുടെ രൂപീകരണത്തിനും സമഗ്ര വിനോദത്തിനും ഉപയുക്തമായിരുന്നു. മുന്‍പു ചര്‍ച്ചചെയ്തതുപോലെ ഈ കളികൾ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. ഇവയുടെ ഒരു പുനരവതരണം ഇന്നു സാദ്ധ്യമാണോ? അവയുടെ ഒരു പരിധിവരേയെങ്കിലുമുള്ള പുനരവതരണം ഇന്നു നഷ്ടമായിക്കൊണ്ടിരിക്കുന്ന ഏതെല്ലാമോ വേരുകള്‍ വീണ്ടെടുക്കാന്‍ നമ്മുടെ സമൂഹത്തെ സഹായിച്ചേക്കും.
നാടന്‍ കളികള്‍ക്ക് പശ്ചാത്തലമൊരുക്കിയിരുന്ന പലതും ഇന്ന് ഇല്ലാതയിരിക്കുന്നു എന്നു നാം കണ്ടു. അങ്ങനെ ഈ കളികളും അപ്രത്യക്ഷമായി. പഷേ ഈ കളികൾ കുട്ടികള്‍ക്കു നല്‍കിയിരുന്ന ബോധന ദന൯ത്യം നിറവേറ്റാന്‍ പകരക്കര്‍ എത്തിയില്ല എന്നതാണ് ഏറെ ശോച്യമായ സാമൂഹ്യ യാഥാര്‍ത്ഥ്യം. അവിടെ നാം മനസിലാക്കേണ്ട ഒരു കാര്യം മറ്റു സമൂഹങ്ങള്‍ പഴമയിലെ നന്മകള്‍ തിരിച്ചറിഞ്ഞ് അവ ഇന്നത്തെ സാംസ്കാരിക പശ്ചാത്തലത്തിനു അനുരൂപപ്പെടുത്തി പുരവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട് എന്നതാണ് ‘പഴയ വീഞ്ഞ് പുതിയ തോക്കുടത്തില്‍’ നിറച്ചു വില്ക്കുന്ന ഒരു ക്രിയാത്മക രീതി.അടുത്ത കാലത്ത് ജപ്പാനില്‍നിന്നു ലോകം മുഴുവന്‍ വ്യപിച്ച് ബേബ്ലെയ്ഡ് എന്ന കുട്ടികളെ ഹരം പിടിപ്പിച്ച പമ്പരം ബെയ്ഗോമ എന്ന ജപ്പാനീസ് പമ്പരത്തിന്റെ അത്യന്താധുനീക പുനരവതരണമായിരുന്നു. അമേരിക്കന്‍ പരമ്പരാഗത 'സ്റ്റീറ്റ് ഗെയ്മുകള്‍' കമ്പ്യട്ടറിന്റെ സഹായത്തോടെ പുനരവതരിപ്പിക്കപ്പെടുന്നു. ഉത്തരേന്ത്യയിൽ ഏറേ പ്രചാരമുള്ള സോഫ്റ്റ് ഡ്രിങ്ക് “പേപ്പര്‍ ബോട്ട്” പഴയ നാടന്‍കളികള്‍ അടിസ്ഥാനപ്പെടുത്തി അവരുടെ പരസ്യ ക്യാമ്പയില്‍ ആരംഭിച്ചപ്പോള്‍ അഭൂതപൂര്‍വ്വമായ സ്വീകരണമാണ് അതിനു ലഭിച്ചത്. ചൈനയിലുണ്ടായിരുന്ന പരമ്പരാഗത് കളികൾ പുനരുദ്ധരിക്കാനും പലരീതികളില്‍ അവ ജന്റപിയമാക്കാനുമുള്ള ശ്രമങ്ങള്‍ എത്ര വ്യാപകമെന്ന് ഇന്റര്‍നെറ്റില്‍ പരതിയാൽ ഏളുപ്പത്തില്‍ കാണാവുന്നതാണ് ഇപ്രകാരം മറ്റനേക വംശീയ സമൂഹങ്ങളും അവരുടെ സംസ്കാരത്തിലൂണ്ടായിരുന്ന തനതു കുട്ടിക്കളികള്‍ വീണ്ടും പ്രചാരത്തിലെത്തിക്കാന്‍ പരിശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നു.
ഉപസംഹാരമായി
ഇന്നത്തെ ഭ്രൂത മാറ്റത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടപ്പെടാന്‍ പാടില്ലാത്തതെന്തൊക്കെയോ മൺ മറഞ്ഞു പോകുന്നത് സമൂഹത്തില്‍ ചിന്തിക്കുന്നവരെ വേദനിപ്പിക്കുന്നു. വളര്ന്നു വരുന്ന തലമുറയുടെ രൂപീകരണമാണ് ഇവിടെ ഏറ്റം പ്രധാന ആകുലതയായി അവശേഷിക്കുന്നത്. കഴിഞ്ഞ കാലയളവില്‍ ആസ്വാദ്യകരമായ ഒപ്പം സ്വാഭാവീകവും ഏറെ കാര്യക്ഷമവുമായ വ്യക്തിത്വ രൂപീകരണ രീതിയായിരുന്നു നാടന്‍കളികള്‍. അവയെ പൂര്‍ണ്ണമായി തിരിച്ചു കൊണ്ടുവരുക പ്രായോഗികമല്ലെങ്കിലും ചിലരീതികളിലെങ്കിലുമുളള അവയുടെ പുനരവതരണം ഇന്നിന്റെ സുപ്രധാന ആവശ്യമായി തീര്‍ന്നിരിക്കുന്നു. ഇതിനായുള്ള ബഹുമുഖ ഉദ്യമങ്ങൾ വിദ്യാഭ്യാസ നവീകരണത്തിന്റെ അവശ്യ ഘടകമായിരിക്കുന്നു. ഈ ദിശയിലുള്ള ഒരു പുത്തന്‍ അവബോധവും അവകണ്ടെത്താനും കാലികമായി പുനരുദൃരിക്കനുമുള്ള ശ്രമങ്ങൾ ഏറെ ആകര്‍ഷകവും ഒപ്പം ഫലദായകവുമാകും.
Comments
Post a Comment