ഷെയ്ക്സ്പിയര്‍ നാടകങ്ങളിലെ ക്രൈസ്തവ ദര്‍ശന ധാര (MEDB003)
ഷെയ്ക്സ്പിയര്‍ നാടകങ്ങളിലെ ക്രൈസ്തവ ദര്‍ശന ധാര
ഡോ. എഡ്വേര്‍ഡ് എടേഴത്ത് in December 2014 for POC Jubilee publication
മല് വോളിയോ: മഹാനാകുക എന്നതിന്റെ പറ്റി നീ ആകുലനാക്കേണ്ട. ചിലര്‍ മഹത്മാരായി ജനിക്കുന്നു. മറ്റു ചിലര്‍ മഹത്വം നേടിയെടുക്കുന്നു. ഇനി മറ്റുചിലരുടെ മേൽ മഹത്വം കെട്ടിയേൽപ്പിക്കപ്പെടുന്നു. (ടുവല്‍ത്ത് നൈറ്റ്).
വില്യം ഷെയ്ക്സ്പിയറിന്റെ വിശ്വസാഹിത്യത്തിലെ സ്ഥാനം അദ്വിതീയമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തന്റെ സാഹിത്യ സൃഷ്ടികള്‍ നാലു നൂറ്റാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞിട്ടും ലോകം മുഴുവന്‍ ഏറെ താല്‍പര്യത്തോടെ ഈ കൃതികളിലേയ്കുതിരിയുന്നത് ഈ ആംഗലേയ നാടക കൃത്തിന്റെ മഹത്വത്തിന്റെ സാക്ഷ്യമായി നിലകൊള്ളുന്നു. എന്നാല്‍ അവസാന വിശകലനത്തില്‍ ഷെയ്ക്സ്പിയറിന്റെ ഈന്നത്യത്തിന്റെ അടിത്തറ അദ്ദേഹത്തിന്റെ കൃതികളിലെ സനാതന ക്രിസ്തീയ മൂല്യങ്ങളിലുള്ള ഈന്നലാണെന്നു കരുതുന്നതില്‍ തെറ്റില്ല.
ജീവിത പശ്ചാത്തലം
ഇംഗ്ലണ്ടില്‍ അവോണ്‍ നദീതീരത്തുള്ള സ്ട്രാറ്റ്‌ഫോര്‍ഡില്‍ 1564 ൽ ഇനനം. 18 ആം വയസ്സില്‍ തന്നെക്കാള്‍ പ്രായമുണ്ടായിരുന്ന ആന്‍ ഹാത്തവേയുമായി വിവാഹം. അതില്‍ മൂന്നു കൂട്ടികള്‍. ലണ്ടനിലും മറ്റുമായി നാടക കലാവേദിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തങ്ങള്‍ നാടകകൃത്ത്, അഭിനേതാവ്, തിയറ്റര്‍ ഉടമ, സംവിധായകന്‍ തുടങ്ങിയ മേഖലകളില്‍ തനതായ പ്രവര്‍ത്തനം കാഴ്ചവച്ചു. ലോകം ഇന്നു “അവോണിന്റെ കവിവര്യനെ” ഓര്‍ക്കുന്നത് പ്രധാനമായും നല്‍പതിൽ താഴെ നാടകങ്ങള്‍, 154 സോണറ്റ് എന്നറിയപ്പെടുന്ന ലലുകവിതകള്‍ മറ്റു രണ്ടു വിവരണ പ്രധാനമായ നീണ്ടകവിതകള്‍ എന്നിവയെപ്രതിയാണ്. തന്റെ ജീവിതാന്ത്യത്തില്‍ ഷേക്‌സ്പിയര്‍ തന്റെ ഇന്മനാട്ടിൽ തിരിച്ചെത്തി, അവിടെ താമസമാക്കി. 1616 ഏപ്രിൽ 23 നായിരുന്നു മരണം. അവിടെയുള്ള പ്രാചീന ദേവാലയത്തില്‍ അള്‍ത്താരയുടെ തൊട്ടു മുന്‍പിലായി അദ്ദേഹത്തിന്റെ പൂജഇ്യാവശിഷ്ടം അടക്കം ചെയ്തിരിക്കുന്നു. തന്റെ ശവക്കല്ലറയില്‍ ഇപ്രകാരം എഴുതണം എന്നാണു് ഷേക്‌സ്പിയര്‍ നിര്‍ദ്ദേശിച്ചത്: ഉത്തമ സ്നേഹിതാ, യേശുവിനെ പ്രതി ഇവിടെ അടക്കംചെയ്തിരിക്കുന്ന ധൂളി കുഴിച്ചെടുക്കാതിരിക്കുക. ഈ കല്ലറ സംരക്ഷിക്കുന്നവന്‍ അനുഗ്രഹീതന്‍, എന്നാല്‍ എന്റെ എല്ലുകള്‍ എടുത്തുമാറ്റുന്നവനോ ശപ്ലന്‍. ഈ വാക്കുകള്‍ അവിടെ ആലേഖനം ചെയ്തിരിക്കുന്നത് നമുക്കിന്നും കാണാം.
മറ്റ് ഏതൊരു സാഹിത്യകാരനേയും പോലെ അക്കാലഘട്ടത്തിന്റെ പുത്രനായിരുന്നു ഷേക്സ്പിയര്‍. തന്റെ കാലഘട്ടത്തിന്റെ പ്രത്യേകതകൾ ഉൾക്കൊണ്ട് കാലഘട്ടങ്ങള്‍ക്കതീതമായ കലാസ്രുഷ്ടികള്‍ക്കു ജന്മ നൽകി എന്നാതാണു് അദ്ദേഹത്തിന്റെ വലുപ്പം. യൂറോപ്പില്‍ അക്കാലഘട്ടം ക്രിസ്തീയ പഠങ്ങളൂടേയും ചിന്തകളുടേയും കാലമായിരുന്നു. ഷേക്‌സ്പിയര്‍ ഇനിച്ചുവളര്‍ന്നതും ജീവിതം ചെലവഴിച്ചതും ബൈബിളിലും ക്രിസ്തീയ ആചാരങ്ങളിലും ആഴത്തില്‍ വേരൂന്നിയ ഒരു സമൂഹത്തിലുമായിരുന്നു. അതിനാല്‍ തന്നെ തെന്റെ കൃതികളില്‍ ക്രിസ്തിയ ചിന്തകൾ ശക്തമായ സാന്നിദ്ധ്യവും സ്വാധീനവും ചെലുത്തുന്നതില്‍ ഒട്ടും അതിശയമില്ല.
ഇംഗ്ലണ്ടിന്റെ സഭാചരിത്രത്തിനും വിശ്വാസജീവിതത്തിനും വഴിത്തിരിവായിരുന്നല്ലോ ഹെന്‍റി എട്ടാമന്‍. അദ്ദേഹത്തിന്റെ മരണം 1547 ലായിരുന്നു, ഈ വിശ്വകവിയുടെ ഇനനത്തിനു് ഏതാണ്ടു പതിനേഴു വര്‍ഷം മുന്‍പുമാത്രം. തുടർന്നു വന്ന വലിയ രാഷ്ട്രീയ വിശ്വാസ ചാഞ്ചാട്ടങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഷേക്‌സ്പിയര്‍ ഇനിച്ചതും വളര്‍ന്നതും. അന്നത്തെ സമൂഹത്തില്‍ അരങ്ങേറിയ വലിയ സംഘര്‍ഷങ്ങള്‍ ഷേക്സ്പിയര്‍ കൃതികളിൽ ഒട്ടും തന്നെ ദൃശ്യമാകുന്നില്ല എന്നത് തീര്‍ച്ചയായും ഏവരുടേയും അത്ഭുതത്തിനു വിഷയമാകും.
ഷേക്സ്പിയറും ബൈബിളും
ഷേഴ്സ്പിയറിന്റെ ജീവിതത്തെ സ്വാധീനിച്ചിര്‍ക്കാവുന്ന മറ്റൊരു വലിയ യാഥാര്‍ത്ഥ്യം ഇംഗ്ലീഷ് ബൈബിളിന്റെ രൂപകല്‍പനയായിരിക്കും. ആംഗലേയഭാഷയേയും സാഹിത്യത്തേയും ഏറ്റം സ്വാധീനിച്ച ഗ്രന്ഥം ബൈബിളിന്റെ 'ഓതറൈസ്ഡ് വേര്‍ഷന്‍? ആണെന്നു പറയാറുണ്ട്. ഇതു തന്നെയാണ് കിങ്ങ് ജെയിംസ് വേര്‍ഷന്‍ എന്നും അറിയപ്പെടുക. രണ്ടാമത്തെ വലിയ സ്വാധീനം ഷേക്‌സ്പിയര്‍ കൃതികളും. ആദ്ധ്യത്തെ ഇംഗ്ലീഷ് ബൈബിള്‍, റ്റിര്‍ഡെയില്‍ തര്‍ജ്ജുമ 1526 ല്‍ പ്രകാശം കണ്ടു. 1604 ൽ ജെയിംസ് ഒന്നാമന്‍ രാജാവ് പുതിയൊരു ഇംഗ്ലീഷ് തര്‍ജ്ജുമ തയ്യാറാക്കാന്‍ കല്പന നല്‍കി. 1611 ൽ കിങ്ങ് ജെയിംസ് ബൈബിള്‍ എന്നറിയപ്പെടുന്ന ഈ പുതിയ തര്‍ജ്ജുമ പുറത്തിറങ്ങി. ഒപചാരിക രേഖകളില്‍ ഷേക്സ്പിയറിന്റെ പേരില്ലെങ്കിലും മറ്റുപല സാഹചര്യതെളിവുകളെ ആസ്പദമാക്കി ആ ചരിത്ര യജ്ഞത്തില്‍ നമ്മുടെ കവിയും ഉണ്ടായിരുന്നു എന്നു പലരും സ്ഥാപിക്കാറുണ്ട്. ആതില്‍ ഏറ്റം പ്രധാനം 46 ം സജങ്കീര്‍ത്തനത്തില്‍ ഒളിഞ്ഞു കിടക്കുന്ന ചില സൂചനകള്‍ തന്നെ. അതെന്തു തന്നെ ആയാലും ബൈബിള്‍ പഠനത്തില്‍ ഏറെ താൽപര്യം ഉണര്‍ന്ന അക്കാലത്തു ജീവിച്ച കവിയുടെ കൃതികളിലുള്ള ശക്തമായ ബൈബില്‍ സാന്നിദ്ധ്യം നമ്മെ അത്ഭുതപ്പെടുത്തേണ്ടതില്ല്.
വിശുദ്ധ ഗ്രന്ഥത്തിന്റെ ഏതാണ്ടെല്ലാഭാഗത്തുനിന്നും അന്നു ലഭ്യമായിരുന്ന പല തര്‍ജ്ജുമകളില്‍ നിന്നും ഷേക്‌സ്പിയര്‍ ധാരാളമായി ഉദ്ദരണികളെടുത്തു. അദ്ദേഹത്തിന്റെ കൃതികളില്‍ 1040 ലധികം ബൈബില്‍ ഉദ്ദരണികള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ബൈബില്‍ ഉദ്ദരണികളില്‍ ഷേക്സ്പിയറിന്റെ ഇഷ്ടപ്പെട്ട ഭാഗം ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്ന ധൂര്‍ത്തപുത്രന്റെ ഉപമയാണ് എന്നു കരുതുന്നതില്‍ തെറ്റില്ല. സമ്പല്‍ സമൃദ്ധിയില്‍ നിന്നു പന്നിക്കൂട്ടിലെത്തുകയും തിരിച്ച് തെരുവില്‍നിന്നു മാളികയിലെത്തുകയും ചെയ്യുന്ന ധൂര്‍ത്തന്റെ കഥ പലരുപത്തില്‍ ഷേക്‌സ്പിയര്‍ നാടകങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഹെന്റി നാലാമന്‍, കിങ്ങ് ലിയര്‍, ആസ്യൂലൈക്ക്ഇറ്റ്, മര്‍ചന്റ് ഒഫ് വെനീസ് തുടങ്ങിയ നാടകങ്ങളിലെല്ലാം പലരൂപങ്ങളില്‍ ഇറങ്ങിപോകലിന്റേയും തിരിച്ചുവരവിന്റേയും കഥ അവതരിപ്പിക്കപ്പെടുന്നു. ഹെന്റി നാലാമനില്‍ പ്രിന്‍സ് ഹാൽ കൊട്ടാരം വിട്ടിറങ്ങി മദ്യപാനവും കൂട്ടുകെട്ടുമായി കുത്തഴിഞ്ഞ ജീവിതം നയിക്കുന്നു. പിന്നീട് തന്റെ പിതാവ് ഹെന്റ് റി രാജാവിന്റെ പക്കല്‍ പശ്ചാത്താപവിവശനായി തിരിച്ചെത്തുകയും നഷ്ടമായ യുവത്വത്തെപറ്റി പരിതപ്ക്കുകയും ചെയ്യുന്നു. ലിയര്‍ രാജാവിന്റെ കഥ ഇതിന്റെ നേര്‍വിപരീതമാണെന്നു കരുതാം. ഒരു “ധൂര്‍ത്തനായ പിതാവ്? നല്ലവളായ മകളെ പിത്ൃയസ്വത്തില്‍ നിന്ന് ഒഴിവാക്കുകയും വീട്ടിൽ നിന്ന് ആട്ടിപായിക്കുകയും ചെയ്യുന്നു. കഥയുടെ അന്ത്യത്തിൽ പശ്ചാത്തപിക്കുന്ന പിതാവിനോടു നിരുപാധികം ക്ഷമിക്കുന്ന മകൾ കൊര്‍ഡേലിയ ക്രിസ്തുവിന്റെ സുന്ദരമായ ഉപമയുടെ ഏറെവ്യത്യസ്തമായ ഒരു പ്രതിഫലനമാകുന്നു.
സങ്കീര്‍ത്തനങ്ങള്‍ ഷേക്‌സ്പിയര്‍ നാടകങ്ങളില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നതുകാണാം. ആതുപോലെ തന്നെയാണു് ജോബിന്റെ പുസ്തകവും എസകിയേല്‍ പ്രവാചകനും ഏശയ്യായുമെല്ലാം. പഴയനിയമ പുതിയ നിയമ ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ആഴത്തിലുള്ള അറിവും നേരിട്ടും അല്ലാതെയും തന്റെ സൃഷ്ടികളില്‍ അദ്ദേഹം ബൈബിള്‍ വചങ്ങള്‍ ഉപയോഗിക്കുന്ന രീതികളും ഏവരേയും അത്ഭുതപ്പെടുത്തും. ഉല്‍പത്തി പുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങള്‍ ഷേക്സ്പിയറിന്‌് കാണാപാഠമായിരുന്നു എന്നു പറയപ്പെടുന്നു. ആദ്യമനുഷ്യനായിരുന്ന ആദാമിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും കായേന്‍ ആബേല്‍ കഥയുടെ പുനരാഖ്യാനവും പലരീതിയില്‍ തന്റെ കഥകളില്‍ പ്രത്യക്ഷപ്പെടുന്നതുകാണാം. ആസ് യൂ ലൈക്ക്‌ഇറ്റിലെ ആര്‍ഡന്‍ വനം ഏദന്‍ തോട്ടത്തിന്റെ പുനരാവിഷ്ക്കരണമാണത്രെ. ദ റ്റെമ്പസ്റ്റിലെ പ്രോസ്പെരോയുടെ സ്വന്തം ദ്വീപും ഇപര്കാരം ഏദന്‍ തോട്ടത്തിന്റെ മറ്റൊരു മാറ്റൊലിയാണ്.
ഷേക്സ്പിയര്‍ കൃതികളിലെ ക്രിസ്തീയ ബോധനം
സാഹിത്യത്തിന് ശക്തമായ മൂല്യബോധന ദത്യമുണ്ട് എന്നാല്‍ നല്ല കലാരുപങ്ങള്‍ ഏറെ ആസ്വാദ്യകരമായും പരോക്ഷമായും ആ ദനത്യം നിറവേറ്റുന്നു. മറ്റുവാക്കുകളില്‍ പ്രറഞ്ഞാല്‍ സാഹിത്യം സുന്ദരമായി മനസാക്ഷിയെ ചലിപ്പിക്കുന്നു. എലിസബത്തന്‍ യുഗത്തില്‍ നാടകത്തിന് പൊതുസമൂഹത്തില്‍ കേന്ദ്രസ്ഥാനമുണ്ടായിരുന്നു. സമൂഹത്തില്‍ പ്രത്യേകിച്ചു സാധാരണ ഇനങ്ങളുടെ ഏറ്റം പ്രധാനപ്പെട്ട വിനോദം എന്നതിലുപരി അതിന്റെ മൂല്യബോധന ലക്ഷ്യത്തെക്കുറിച്ച് സമൂഹത്തിനും അധികാരികള്‍ക്കും വ്യക്തമായ ധാരണ ഉണ്ടായിരുന്നു.
1623 ല്‍ പ്രസിദ്ധീകരിച്ച ആദ്യ സമാഹാരത്തില്‍ ഇന്ന് ഷേക്സ്പിയറിന്റേതെന്നറിയപ്പെടുന്ന 38 ൽ മുപ്പത്താറു നാടകങ്ങളും ഉള്‍പ്പെട്ടിരുന്നു. ട്രാജടി, കോമടി, ചരിത്രം എന്നിങ്ങനെയാണു അവയെ വിഭജിച്ചിരുന്നത്. പിന്നീടുള്ള കാലങ്ങളില്‍ ഇവയെക്കുടാതെ മാസ്ക്ക്, ട്രാജികോമഡി, പ്രശ്നനാടകങ്ങള്‍, റോമന്‍ കഥകള്‍ എന്നീവിഭാകങ്ങളായും നാടകങ്ങളെ തരം തിരിച്ചുവരുന്നുണ്ട്. എന്നാല്‍ നമ്മുടെ താല്‍പര്യം ഈ ഓരൊതരം നാടകങ്ങളിലും ഷേക്‌സ്പിയറിന്റെ മൂല്യബോധന സമീപനം ഏറെ വ്യത്യസ്ഥമായിരുന്നു എന്നതാണു.
നാടകമെന്ന കലാരൂപത്തില്‍ നാടകകര്‍ത്താവിനു് നേരിട്ടു സംസാരിക്കാനുള്ള അവസരം താരതമ്യേന വിരളമാണെന്നു പറയാറുണ്ടല്ലോ. പൊതുവേ ഇതിവൃത്തത്തിന്റെ വളര്‍ച്ച കഥാപാത്രങ്ങളുടെ ജീവിതം അവസരത്തിനനുയോജ്യമായ സംഭാഷണം ഇവമാത്രമാകുന്നു നാടകത്തില്‍ മൂല്യബോധന മാര്‍ഗ്ഗങ്ങള്‍. മറ്റുവിധത്തിൽ പറഞ്ഞാല്‍ നേരിട്ടുള്ള ഉപദേശങ്ങള്‍ നാടക വേദിയില്‍ അരോചകമാണെന്നു മാത്രമല്ല അവയുടെ ആധിക്യം കലാമൂല്യം നശിപ്പിക്കുകയും ചെയ്യും.
ഷേക്സ്പിയര്‍ നാടകങ്ങളില്‍ പേരെടുത്ത ഉപദേശകരുണ്ട്. ഹാംലറ്റിലെ പൊളോണിയസും ചരിത്ര നാടകങ്ങളിലെ ഫോള്‍സ്റ്റാഫുമെല്ലാം എഴുന്നു നില്‍ക്കുന്നുവെങ്കിലും ഏതാണ്ടെല്ലാ കഥകളിലും ചെറുതും വലുതുമായ അനേക ധാര്‍മ്മിക ബോധകര്‍ കടന്നുവരുന്നതു നമുക്കുകാണാം. മറ്റൊരു പ്രധാന ബോധന സമീപനം അക്കാലത്തെ നാടകങ്ങളില്‍ ഏറ്റെപചാരത്തിലുണ്ടായിരുന്ന നീണ്ട സ്വഗതങ്ങള്‍ തന്നെ. ഗ്രീക്കുകാലം മുതല്രേപചാരത്തിലുണ്ടായിരുന്ന ഈ സംഭാഷണരീതിയില്‍ കഥാപാത്രം തനിയെ വേദിയിലെത്തി തന്റെ ചിന്തകളും ചോദ്യങ്ങളും ശക്തമായി അവതരിപ്പിക്കും. ഇവയിലൂടെ നാടകകൃത്തിന്റെ ജീവിതവീക്ഷണം നല്‍കാമെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ.
ഷേക്സ്പിയര്‍ കൃതികളിൽ ശക്തമായി പ്രതിപാദിക്കുന്ന ക്രിസ്തീയചിന്തകള്‍ ഏവയാണ്? നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലും നന്മയുടെ അത്യാന്തിക വിജയവും ഏതാണ്ടെല്ലാ സാഹിത്യകൃതികളുടേയും കാതലാണ്. ഈ ഒരു സംഘര്‍ഷം ഏതാണ്ടെല്ലാ ഷേക്‌സ്പിയര്‍ നാടകങ്ങളുടേയും ജീവരക്തമാണ്. മനുഷ്യരെ നല്ലവരെന്നും ചീത്തവരെന്നും തിരിക്കുന്നതിലുപരി നന്മതിന്മകളുടെ വലിയ പോര്‍ക്കളമായിത്തീരുന്നു ഈ കൃതികള്‍ പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ദുരന്തനാടകങ്ങള്‍. ഗ്രീക്ക് ട്രാജടികള്‍ വിധിയുടെ വിളയാട്ടനിലങ്ങളാകുമ്പോള്‍ ഷേക്‌സ്പിയര്‍ നാടകങ്ങള്‍ മനുഷ്യമനസിലും സ്വഭാവത്തിലുമുള്ള തിന്മകളുടേയും ഗയരവതരമായ വൈകല്യങ്ങളുടേയും പരിണിതഫലമായ വലിയ ദുരന്തങ്ങളായിത്തീരുന്നു. ഇപ്രകാരമുള്ള ചില “ട്രാജിക് ഫ്ലോ” മാക്ബത്തിന്റേയും, ഹാം ലറ്റിന്റേയും, ലിയര്‍ രാജാവിന്റേയും ഒക്കെ ദുരന്തത്തിനു കാരണമാകുന്നു. ഇതോടൊപ്പം പ്രലോഭങ്ങളും അവയുടെ അനന്തരഫലങ്ങളും അനേകകൃതികളില്‍ ഏറെ ചര്‍ച്ചാ വിഷയമാകുന്നു. “ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ വളര്‍ച്ച പ്രാപിക്കുമ്പോള്‍ മരണത്തെ ഇനിപ്പിക്കുന്നു (യാക്കോ. 1:15). മദ്ധ്യയുഗങ്ങളില്‍ ഏറ്റെപചാരത്തിലിരുന്ന ഏഴു മാരകപാപങ്ങളെപറ്റിയുള്ള നാടകീയാവതരണം നമ്മുടെ കവിയെ ഏറെസ്വാധീനിച്ചിരുന്നതായി പണ്ഡിതര്‍ കരുതുന്നു. ഫോള്‍സ്റ്റാഫ്, ഹാം ലറ്റ് തുടങ്ങി ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന അനേക കഥാപാത്രങ്ങളുടെ രചനയില്‍ ഇവയില്‍ എല്ലാമോ അല്ലെങ്കില്‍ ചിലതെങ്കിലുമോ തന്മയത്തത്തോടെ ആദ്ദേഹം ഉപയോഗിക്കുന്നതായി കരുതുന്നു.
വ്യക്തിപരമായ തിന്മയുടെ ഭീകരമായ പ്രത്യാഘാതങ്ങളായി ഓരോ ട്രാജടിയും അവശേഷിക്കുന്നു. എന്നാൽ ഈ തിന്മയുടെ പരിണിതഫലം വ്യക്തിയില്‍ മാത്രം ഒതുങ്ങുന്നതല്ല. ലിയര്‍ രാജുവിന്റെ വ്യക്തിപരമായ വീഴ്ച നാടിന്റെ പതനത്തിനും ഒരുപക്ഷേ പ്രകൃതിയുടെ തന്നെയും കോളിളക്കത്തിനും കാരണമായി ഭവിക്കുന്നു. മാര്‍ക്ക് ആന്റണിയുടെ വ്യക്തിപരമായ വീഴ്ച ആന്റണിയുടേയും ക്ലിയോപാട്രയുടേയും മരണത്തില്‍ മാത്രമാല്ല നാടിന്റെ തന്നെ ദുരന്തത്തിനു കാരണമാകുന്നു. ചുരുക്കത്തിൽ പാപത്തിന്റെ ഗയരവതരമായ അവതരണമാകുന്നു പല ഷേക്‌സ്പിയര്‍ കൃതികളും.
ഷേക്സ്പിയര്‍ കോമഡികളിലേയും അതുപോലെ ഒട്ടുമുക്കാല്‍ ചരിത്രനാടകങ്ങളിലേയും സുപ്രധാനമായ ജീവിത ദര്‍ശനമാണ് മനുഷ്യജീവിതത്തിലെ ഗൗരവതരമായ വീഴ്ചകളും അത്യാന്തികമായ വീണ്ടെടുപ്പും. ഈ രക്ഷാകര പ്രകിയയിൽ ആരുടേയോ പാപ ഫലമായി അനേകര്‍ സഹനവിധേയരാകുമെങ്കിലും ഒരു രക്ഷകന്‍ “എല്ലാം നന്മയ്ക്കായി തിരിക്കും”. ഷേക്സ്പിയര്‍ കോമഡികല്‍ മിക്കവയും പകുതിയിലധികഭാഗം ദുരന്തപാതയിലൂടെയാണു ചരിക്കുക. എന്നാൽ ആരുടെയൊക്കയോ നന്മയും ഭാവാത്മക ഇടപെടലും അവയെ സന്തോഷ പര്യവസായിയാക്കും. വിന്റേഴ്സ് ടെയിൽ സിസിലിയയിലെ ലിയോന്തെസ് രാജാവിന്റെ അടിസ്ഥാനരഹിതമായ സംശയത്തിന്റെ ഗര്‍ഭിണിയായ സ്വന്തം ഭാര്യയോടിപോലുമുള്ള വലിയ ക്രൂരതയുടെ കഥയാണ്. സംഭവബഹുലമായ കഥയുടെ അന്ത്യത്തില്‍ ലിയോന്തെസിന്റെ ഉപേക്ഷിക്കപ്പെട്ട മകൾ പെര്‍ഡിറ്റ അത്ഭുതകരമായ ശുഭാന്ത്യത്തിനു നിമിത്തമായിത്തീരുന്നു. ഇപ്രകാരമൊരു രക്ഷണീയ വഴിത്തിരിവും പലനാടകങ്ങളിലും അതിനു സഹായിക്കുന്ന ഒരു രക്ഷകന്റെ അതിശയകരമായ ഇടപെടലും ഷേക്‌സ്പിയര്‍ നാടകങ്ങളെ വൈവിദ്യമാർന്നരീതികളില്‍ അവതരിപ്പിക്കപ്പെടുന്ന രക്ഷാകര സുവിശേഷ കഥയാക്കി തീര്‍ക്കുന്നു.
വിശ്വനാടകാചാര്യന്റെ കൃതികളിലെ ക്രൈസ്തവ ദര്‍ശനങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യുമ്പോള്‍ ഒട്ടും അവഗണിക്കാന്‍ സാധിക്കാത്ത ഒന്നാണു് അവയില്‍ പലതിലും ക്ഷമയ്ക്കും അനുരഞ്ജുനത്തിനും നല്‍കുന്ന പ്രാധാന്യം. ക്രിസ്തുവിന്റെ പഠനങ്ങളില്‍ ഭൂമിയില്‍ അവതരിച്ചു രക്ഷപ്രധാനം ചെയ്യുന്ന ദൈവസ്നേഹത്തിന്റെ അവതരണത്തോടൊപ്പം എന്തും സഹിക്കുന്ന ക്ഷമിക്കുന്ന മനുഷ്യസ്നേഹത്തിന്റെ ആവശ്യത്തെക്കുറിച്ചും ഈന്നലുണ്ട്. ഇപ്രകാരം ശ്രതുവിനേപോലും സ്നേഹിക്കുന്ന എല്ലാം പൊറുത്ത് അനുരഞ്ജുനപ്പെടുന്ന മനോഭാവം ഷേക്‌സ്പിയര്‍ കൃതികളിൽ വീണ്ടും വീണ്ടും ആഴത്തോടും പരപ്പോടും കൂടെ അവതരിപ്പിക്കപ്പെറ്റുന്നു. തന്റെ അവസാന നാടകമെന്നു കരുതപ്പെടുന്ന “ദ് ടെം പസ്റ്റിലെ? പ്രോസ്റെരോ തന്നെയാണല്ലോ ഏറ്റംനല്ല ഉദാഹരണം. സഹോദരന്‍ അന്റോണിയോയുടെ ചതിയിൽ കൈകുഞ്ഞുമായി മിലാനില്‍ നിന്നു നിഷ്‌കാസിതനായ പ്രൊസ്പെരോ തനിക്കുകൈവശമുള്ള മാന്ത്രിക വിദ്യ ഉപയോഗിച്ച് പ്രതിയൊഗികളെ തന്റെ ഏകാന്ത ദ്വീപിൽ എത്തിക്കുകയും പ്രതികാരം ചെയ്യുന്നതിനു പകരം ക്ഷമയും അനുരഞ്ജുനവും വഴി എല്ലാം സുന്ദരസമാപ്പിയില്‍ എത്തിക്കുകയും ചെയ്യുന്നു. തന്റെ കൃതികളില്‍ തെളിഞ്ഞുനില്‍ക്കുന്ന ക്ഷമയുടെ അനേകം മാതൃകകളിൽ മറ്റൊന്നു ലിയര്‍ രാജാവിന്റെ മകൾ കൊര്‍ഡെലിയ തന്നെയണ്.
ഷേക്സ്പിയറിന്റെ ജീവിതവും കൃതികളും നാനൂറുവര്‍ഷങ്ങള്‍ക്കുമുന്‍പെന്നപോലെ, ഒരുവിധത്തില്‍ അതിനു പതിന്മടങ്ങു കൂടുതലായി തലമുറകളുടെ താല്‍പര്യത്തേയും ജിജ്ഞാസയേയും ഉണര്‍ത്തുന്നു. അദ്ദേഹത്തിന്റെ പുതിയ നാടകങ്ങള്‍ *കണ്ടെത്തപ്പെടുന്നു”, കഥാപാത്രങ്ങള്‍ക്കും ഇതിവൃത്തങ്ങള്‍ക്കും പുതിയ മാനങ്ങൾ ആരോപിക്കപ്പെടുന്നു, വലിയ പ്രൊട്ടസ്സന്റ് കൊടുംകാറ്റിനു നടുവിലെ രഹസ്യ കത്തോലിക്കനാണെന്നു **തിരിച്ചരിയപ്പെടുന്നു””. ചുരുക്കത്തിൽ അവോണിലെ കവിവര്യന്റെ സാഹിത്യദയത്യം ഇന്നും തുടരുന്നു. എന്നാല്‍ ഒരുകാര്യം തര്‍ക്കത്തിനതീതമാണ് തന്റെ കൃതികളിലൂടെ പ്രത്യേകിച്ച് നാടകങ്ങളിലൂടെ അദ്ദേഹം ചരിത്രപരമായ ഒരു ബോധന ദനത്യം നിറവേറ്റി. തന്റെ ചിന്തകള്‍ക്കും കൃതികള്‍ക്കും ആഴവും പരപ്പും നല്‍കാന്‍ സഹായിച്ചത് ബൈബിളിലെ പഠനങ്ങളും വാക്കുകളും ക്രൈസ്തവദര്‍ശനവുമായിരുന്നു.. മരണത്തിന് ഒരു മാസം മുന്‍പ് തന്റെ വിൽപത്രത്തിൽ അദ്ദേഹം ഇപ്രകാരം എഴുതി: “എന്റെ രക്ഷകനായ യേശ്യക്രിസ്തുവിന്റെ മാത്രം അനുഗ്രഹത്തില്‍ നിത്യജീവിതത്തില്‍ പങ്കാളിയാകാം എന്നുള്ള പ്രത്യാശയോടും ഉറച്ച വിശ്വാസത്തോടും കൂടെ ഞാന്‍ എന്റെ ആത്മാവിനെ എന്റെ സ്രഷ്ടാവായ ദൈവത്തിന്റെ കരങ്ങളില്‍ ഭരമേല്‍പ്പിക്കുന്നു.” സര്‍വ്വേശ്വരന്‍ ആ ശ്രേഷ്ഠ ഗുരുവര്യന്റെ പ്രാര്‍ത്ഥന കേള്‍കുമാറാകട്ടെ.
Comments
Post a Comment