ഉദയംപേരൂര്‍ സൂനഹദോസ്: ഏറെ പഠനവിഷയമാകേണ്ട ചരിത്രസംഭവം (MEDB002)
ഉദയംപേരൂര്‍ സൂനഹദോസ്: ഏറെ പഠനവിഷയമാകേണ്ട ചരിത്രസംഭവം
ഡോ. എഡ്വേര്‍ഡ് എടേഴത്ത് in May 2015, for JOMA Research Centre Inauguration
ഉദയംപേരൂര്‍ സൂനഹദോസാണ് ഇവിടെ പഠന വിഷയം. നാലു നൂറ്റാണ്ടുകള്‍ക്കപ്പുറം നടന്ന ആ ഒരു ചര്‍ച്ചാസമ്മേളനത്തിന്റെ ഇന്നുള്ള പ്രാധാന്യവും അതിന്റെ പ്രസക്തിയും നമ്മുടെ ശ്രദ്ധാവിഷയമാകുന്നു. ഇതിനു പശ്ചാത്തലമായി എന്റെ ഒരു ചെറിയ അനുഭവം വിവരിക്കട്ടെ. ഇന്നത്തെ ശൈലിയില്‍ എന്തെങ്കിലുമൊരു കാര്യത്തിന്റെ വിശദാംശമറിയണമെങ്കില്‍ ഉടന്‍ മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ ഇന്റര്‍നെറ്റില്‍ പരതുകയാണല്ലോ പതിവ്. രണ്ടു വര്‍ഷം മുന്‍പ് ഉദയംപേരൂര്‍ സുനഹദോസിനിക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായി ഒരുങ്ങുന്നതിന് ഞാനൊരു ഗൂഗിള്‍ അന്വേഷണം നടത്തി.
ആദ്യമായി എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ഈ സുപ്രധാന ചരിത്രസംഭവത്തെക്കുറിച്ച് അധികം ലേഖനങ്ങളും പരാമര്‍ശങ്ങളും ഇന്റര്‍നെറ്റി കാണാനായില്ല എന്നതാണ്. അവിടെ കണ്ട ലേഖനങ്ങളിലും മിക്കവാറും ഉപരിപ്ലവമായ വിവരണങ്ങള്‍ മാത്രം. എന്റെ ശ്രദ്ധയില്‍ വന്ന ആകെ ഒരു ചര്‍ച്ച അലെക്സിസ് മെനെസിസ് മെെരരൊപോലിത്തയ്ക്ക് ഈ സിനഡ് വിളിച്ചുകൂട്ടാനുള്ള അധികാരം ഉണ്ടായിരുന്നോ ഇല്ലയോ എന്നതിനെക്കുറിച്ചായിരുന്നു. കേരള ചരിത്രത്തിലെ മറ്റനേക കാര്യങ്ങളെക്കുറിച്ചുള്ളതിനെക്കാള്‍ വ്യക്തമായ വിവരങ്ങളും വിവരണങ്ങളും ഉദയംപേരൂര്‍ സൂനഹദോസിനെക്കുറിച്ച് തീര്‍ച്ചയായും ലഭ്യമാണ്. എന്നിരിക്കെ ഇന്റര്‍നെറ്റില്‍ അതിനെക്കുറിച്ച് മിക്കവാറും ഒരു വിവരണവും ലഭ്യമാകാതെപോയതില്‍ എനിക്ക് ഏറെ ഖേദം തോന്നി.ഇന്ന് ഇന്റര്‍നെറ്റില്‍ ഒരന്വേഷണം നടത്തിയാല്‍ കുറേക്കൂടെ വിവരങ്ങളും ചര്‍ച്ചകളും ലഭ്യമാണ്, എന്നാല്‍ ഇപ്പറഞ്ഞ ചരിത്രസംഭവത്തിന്റെ മുഴുവന്‍ പ്രാധാന്യവും പ്രതിഫലിപ്പിക്കുന്ന ലേഖനങ്ങള്‍ അവിടെ ലഭ്യമാണോ എന്നു ചോദിച്ചാൽ നിഷേധാത്മകമായ ഉത്തരമേ ലഭിക്കു.
സഭയെമുഴുവന്‍ പിടിച്ചുകുലുക്കി ലോക ചരിത്രഗതിമാറ്റി വിട്ടുകൊണ്ട് 1517 ൽ ആരംഭിച്ച പ്രൊട്ടസ്സന്റ് വിപ്ലവം അതിനു പ്രത്യുത്തരമായി കത്തോലിക്കാസഭയില്‍ അരങ്ങേറിയ ത്രെന്തോസ് സൂനഹദോസ് (1545 - 1563) എന്നിവയുടെ പശ്ചാത്തലത്തിലേ ഉദയംപേരൂര്‍ സൂനഹദോസിനെ കാണാനാവൂ. ഈ സുപ്രധാന വഴിത്തിരിവുകളുടെ തുടര്‍ച്ചയായി കത്തോലിക്കാ സഭയിൽ അഗോളതലത്തിൽ തന്നെ നടപ്പില്‍വന്ന വിശ്വാസ സത്യങ്ങളെക്കുറിച്ചുള്ള വ്യക്തത ഉറപ്പുവരുത്തലും വിശ്വാസജീവിതത്തില്‍ വേണ്ടിവന്ന ഒരു ശുദ്ധീകലശ ശ്രമവും ഈ കൊച്ചു കേരളകരയിലും അലയടിച്ചതായിരുന്നു 1599 ല്‍ കൊച്ചിനഗരത്തിന്റെ പ്രാന്തപ്രദേശത്ത് അരങ്ങേറിയ ഈ വിശ്വാസ വിചിന്തന സമ്മേളനം.
മറ്റൊരു സുപ്രധാന വിഷയം സൂനഹദോസിന്റെ നടത്തിപ്പും അത് കേരള സഭാസമൂഹത്തിലുണ്ടാക്കിയ തുടര്‍ചലനങ്ങളുമാണ്. മാര്‍ത്തോമാ ക്രിസ്ത്ാനികളില്‍ ഒരുവിഭാഗത്തിന്‍ ഈ തലത്തിലുണ്ടായ അതൃപ്തിയും അതിന്റെ പരിണിതഫലവും അരനൂറ്റാണ്ടിനുശേഷം 1653 ൽ ഉണ്ടായ കൂനന്‍ കുരിശു സത്യത്തിന് സൂനഹദോസുമായുള്ള ബന്ധവുമെല്ലാം വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നാലു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇനാധിപത്യ മര്യാദകള്‍ നന്നായി പാലിച്ചുകൊണ്ട് സമാന്യ നീതിയും ആരോഗ്യകരമായ സംവാദത്തിനുള്ള അവസരവും ഉറപ്പുവരുത്തിയ ഏറെ ആരോഗ്യകരവും സ്വാഗതാര്‍ഹവുമായ ഒരു നടപടിക്രമം സ്വീകരിച്ച സൂനഹദോസിന് തുടര്‍ന്നുള്ള കേരള സഭാവളര്‍ച്ചയിലുണ്ടായ സ്വാധീനം വേണ്ട രീതിയില്‍ പഠനവിഷയമാക്കിയിട്ടുണ്ടോ എന്നതില്‍ സംശയമുണ്ട്. അലക്സിസ് മെനെസിസ് മ്രെതരാൊന്‍ ഉദയംപേരൂര്‍ സൂന്നഹദോസിനായി നടത്തിയ ഒരുക്കം ഐതിഹാസികമായിരുന്നു. അണിയറയ്ക്കുപിന്നിലെ വലിയ ഒരുക്കങ്ങള്‍ ഒരുഭാഗത്ത്. ക്രമവല്‍കൃതമായ ചര്‍ച്ചകളും സത്വരമായ തീരുമാനങ്ങളും സിനഡില്‍ ഉണ്ടാകും എന്ന് ഉറപ്പുവരുത്താന്‍ ഈ ഒരുക്കങ്ങള്‍ സഹായിച്ചു. അതിനെക്കളുപരി വലിയൊരു പൊതുജന സമ്പര്‍ക്ക ഉദ്യമം അതിനുതകുന്ന യാത്രകള്‍ കേരളത്തിലെ അന്നത്തെ ക്രൈസ്തവ ശക്തികേന്ദ്രങ്ങളിലെ പ്രധാന നേതാക്കളുമായി നടത്തിയ തുറന്ന സംവാദങ്ങള്‍ തുടങ്ങിയവയെല്ലാം അന്നത്തെ സഹചര്യത്തില്‍ അചിന്ത്യവും ഇന്നുപോലും സഭാന്റേതുത്വത്തിന് ഉത്തമ മാതൃകയാക്കവുന്നതുമായ സാഹസിക കാല്‍ വെയ്പ്പുകളായിരുന്നു.
ഇപ്പറഞ്ഞ മുന്നൊരുക്കങ്ങള്‍ക്കൊപ്പം സമ്മേളനമധ്യേ സ്വീകരിച്ച ഏറെ സുതാര്യവും കാര്യക്ഷമവുമായ നടപടി ക്രമങ്ങളുടെ പ്രാധാന്യവും അവയുടെ തുടർ സ്വാധീനവും വേണ്ടരീതിയില്‍ പഠനവിഷയമാക്കിയിട്ടുണ്ടോ എന്നതില്‍ സംശയമുണ്ട്. സിനഡ് സമ്മേളനത്തില്‍ പങ്കെടുത്ത 793 പേരിൽ 133 വൈദികരും 660 സാധാരണ വിശ്വാസികളും ആയിരുന്നു എന്ന് രേഖകളില്‍ കാണുന്നു. 1599 ജൂണ്‍ 20 ം തിയ്യതി ആരംഭിച്ച് ഒരാഴ്ച നീണ്ട ഈ ബൃഹത്തായ വിശ്വാസീ സംഗമത്തില്‍ ക്രിസ്തീയ പഠനങ്ങള്‍ വിശ്വാസികളുടെ ജീവിതരീതി ധാര്‍മിക മൂല്യങ്ങള്‍ പൊതുസമൂഹവുമായുള്ള ബന്ധം തുടങ്ങിയ വൈവിദ്യമാര്‍ന്ന വിഷയങ്ങളെക്കൂരിച്ചുള്ള ചര്‍ച്ചകളും സുപ്രധാന തീരുമാനങ്ങളുമുണ്ടായി. സമ്മേളന ഫലമായി രൂപംകൊണ്ട കാനോനകള്‍ അന്നത്തെ “ലിങ്ക ഫ്രാങ്ക' യായിരുന്ന പോര്‍ച്ചുഗീസ് ഭാഷയിലും പ്രാദേശിക ഭാഷയായിരുന്ന മലയാളത്തിലും അവതരിപ്പിക്കപ്പെടുകയും സിനഡ് അംഗങ്ങള്‍ അവ മനസിലാക്കി ചര്‍ച്ചചെയ്ത് പാസാക്കുകയും ചെയ്തു. ആധുനിക സാംസ്കാരിക വളര്‍ച്ചയുടേയും പക്വമായ ക്രൈസ്തവ മനോഭാവങ്ങളുടേയും സദ്ഫലമായ ഇത്തരം സുതാര്യമായ പ്രകിയകള്‍ നമ്മുടെ നാടിനും സംസ്കാരത്തിനും ഏറെക്കുറേ അപരിചിതമാണെന്നു പറയേണ്ടതില്ലല്ലോ.
മുന്നൊരുക്കങ്ങള്‍ക്കും കൃത്യതയാര്‍ന്ന സമ്മേളന പ്രകിയകൾക്കുമൊപ്പം സൂനഹദോസിന് വ്യക്തതയാര്‍ന്ന അനന്തര നടപടികളും ഉണ്ടായി. അതിന്റെ നടപടിക്കുറിപ്പുകള്‍ പോര്‍ച്ചുഗീസ് മലയാളം എന്നീഭാഷകളില്‍ തയ്യാര്‍ചെയ്യപ്പെട്ടതു കൂടാതെ ലത്തീന്‍ ഭാഷയിലും മൊഴിമാറ്റം ചെയ്യപ്പെട്ടു. പിന്നീട് ഇംഗ്ലീഷിലും തുടര്‍ന്ന് മറ്റു യൂറോപ്യന്‍ ഭാഷകളിലും സിനഡ് കാനോനകള്‍ പ്രകാശിതമായി. സിനഡ് തീരുമാനങ്ങള്‍ കൃത്യതയോടെ കേരളസഭയില്‍ നടപ്പിലായി എന്നത് ലളിതമായ ചരിത്രസത്യം മാത്രം. കേരള സഭാസമൂഹത്തിന്റെ ഘടനയും ജീവിതശൈലിയും ആരാധന്കമവുമെല്ലാം സാരമായി രൂപാന്തരപ്പെട്ടു.
ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍ മലയാളത്തില്‍ രൂപീകൃതമായി അന്നുതന്നെ അച്ചടിച്ചു പ്രസിദ്ധീകൃതമായി എന്നത് നാടിന്റെ ഭാഷാ സംസ്‌കാര രൂപീകരണ പഠന മേഖലയിലെ ചെറിയ സംഭാവനയല്ല. സിനഡിന്റെ കാനോനകളിലെ മലയാളഭാഷയിളൂടെ പ്രകാശിതമാകുന്ന ഭാഷാശാസ്ത്രചരമായ പ്രത്യേകതകള്‍ ഇന്നാട്ടിലെ സര്‍വ്വകലാശാലാ ഗവേഷണകേന്ദ്രങ്ങള്‍ ഒരു പരിധിവരെ ശ്രദ്ധിക്കുകയും പഠന വിഷയമാക്കുകയും ചെയ്തിട്ടുണ്ട്. മെനസിസ് മെത്രാപ്പോലിത്തയുടെ യാത്രകള്‍ വിവരിക്കുന്ന ജൊര്‍ണാദയും മറ്റു സിനഡ് രേഖകളും കാനോനകളും നൂറ്റാണ്ടുകള്‍ക്കു മുന്‍പിലെ പ്രാദേശിക സംസ്കാരത്തിന്റെ അന്നത്തെ സാമൂഹിക ഘടനയുടെ അക്കാലത്തെ ഭാഷയുടെ ഒക്കെ കൃത്യതയാര്‍ന്ന കണ്ണാടി ച്ചി്രമാണല്ലോ. ഇതു പഠിക്കാനും വിശകലനം ചെയ്യാനും പൊതുസമൂഹത്തിലെ പണ്ഡിതര്‍ നടത്തിയ ശ്രമങ്ങള്‍ പോലും സഭാതലത്തിലെ നിസ്സാര തര്‍ക്കങ്ങളുടെ കരിനിഴലില്‍ മുങ്ങിമരിച്ചുപോയി എന്നതാണ് സത്യം.
സാമൂഹ്യ സാംസ്‌കാരിക നവോത്ഥാനത്തെക്കുറിച്ചും നവോത്ഥാന നായകന്മാരേക്കുറിച്ചും ഏറെ പഠനവും പ്രചാരവും ഉറപ്പുവരുത്തുന്ന ഇക്കാലയളവില്‍ നാലുനൂറ്റാണ്ടിനപ്പുറം അരങ്ങേറിയ ഈ നവോത്ഥാന കാഹളനാദത്തെ മറന്നുപോകുന്നു എന്നത് ആശ്ചര്യകരമാണ്. തൊട്ടുകൂടായ്മയെ നിശിതമായി വിമര്‍ശിച്ചും കൊള്ളപ്പലിശയേയും ശിശുഹത്യയേയും ശപിച്ചുതള്ളിയും വൈവിധ്യമാര്‍ന്ന അന്ധവിശ്വാസങ്ങളെ തള്ളിപ്പറഞ്ഞും സ്ത്രീസമത്വത്തിനായി ശക്തമായി വാദിച്ചും പുതിയൊരു പന്ഥാവു വെട്ടിത്തുറന്ന ഈ സുപ്രധാന സമ്മേളനത്തിന് കേരള സാംസ്കാരിക പുരോഗതിയിലുണ്ടായ നിര്‍ണ്ണായക സ്വാധീനം ഇനിയും വേണ്ടവിധത്തില്‍ വിലയിരുത്തപ്പെട്ടിട്ടില്ല. ഇതിനു പുറമേയാണ് വിശ്വാസ പരിപാലനത്തിലും ക്രൈസ്തവകലാ വികസനത്തിലും സഭാചിട്ടകളുടെ ക്രമീകരണത്തിലും അഗോളസഭയുമായുള്ള സുദ്യഡഃബന്ധത്തിലും എന്നുതുടങ്ങി ഏറെ വ്യത്യസ്ഥമായ ഒട്ടനവധി മേഖലകളില്‍ സിനഡിനുണ്ടായ സ്വധീനത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍.
ഉദയംപേരൂര്‍ സുനഹദോസിനെക്കുറിച്ചുള്ള പഠനമേഖലയിലുള്ള അബദ്ധപഠനങ്ങള്‍ക്കും ആ മേഖലയിലെ സ്പഷ്ടമായ അവഗണനയ്ക്കും എതിരെ ഏതാണ്ടൊരു ഏകാംഗ സൈന്യമെന്നോണം പടപൊരുതിയ വീരയോദ്ധാവായിരുന്നല്ലോ ഡോ. ജോണ്‍ ഓച്ചന്തുരുത്ത്. പഠന സമ്മേളനങ്ങളില്‍ സൂനഹദോസിനെക്കുറിച്ചുള്ള സൂചനാമാത്രയില്‍ രൂപപ്പെടുമായിരുന്ന ആക്രമണ നിരയ്കെതിരേ പണ്ഡിതോചിതമായി പ്രതികരിക്കാനും വ്യക്തമായ ആശയരൂപീകരണം നടത്താനും ആദ്ദേഹത്തിന് എന്നും കഴിഞ്ഞിരുന്നു. സൂനഹദോസിനിക്കുറിച്ചുള്ള പക്വമായ വീക്ഷണവും പഠനവും ചെറുതായെങ്കിലും മുന്നേറിയതില്‍ ഡോ. ഒഓച്ചന്തുരുത്തിന്റെ സംഭാവന കുറച്ചൊന്നുമല്ല. ഏറെ പ്രതീക്ഷകളുണര്‍ത്തി പുതുതായി പ്രവർത്തനമാരംഭിക്കുന്ന “ജോമാ? ഗവേഷണ അക്കാദമിയുടെ ആദ്യ പഠന ശിബിരത്തിലെ പ്രധാന വിഷയം ഉദയംപേരൂര്‍ സൂനഹദോസ് ആയത് ഏറ്റവും ഉചിതമായി. ഇവിടെ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളും തുടര്‍ ചര്‍ച്ചകളും ഈ സുപ്രധാന ചരിത്രസംഭവത്തിന്റെ പ്രധാന്യം തിരിച്ചറിയാനും അതിനനുയോജ്യമായ പഠന താല്‍പര്യം ഉണര്‍ത്താനും സഹായകമാകും എന്നതില്‍ സംശയമില്ല.
Comments
Post a Comment