ചാള്‍സ് ഡിക്കിന്‍സ് - സമൂഹ മനസാക്ഷിയില്‍ കോളിളക്കം സ്യഷ്ടിച്ച തൂലികാ ചിത്രകാരന്‍ (MDEB007)
ചാള്‍സ് ഡിക്കിന്‍സ് - സമൂഹ മനസാക്ഷിയില്‍ കോളിളക്കം സ്യഷ്ടിച്ച തൂലികാ ചിത്രകാരന്‍
ഡോ. എഡ്വേര്‍ഡ് എടേഴത്ത്
ആ ഒരു ചിത്രം മനസ്സില്‍നിന്നു മയിച്ചു കളയുക എളുപ്പമല്ല. അലങ്കോലമായ മുടിയും ദൈന്യഭാവവുമായി ഒരു തവി കുറുക്കിനുവേണ്ടി കൈയ്യിലെ കോപ്പനീട്ടുന്ന ചെറുബാലന്‍. ക്ഷീണിച്ച മുഖവും കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമെല്ലാം അവന്റെ തകര്‍ന്ന അവസ്ഥയെ വിളിച്ചോതുന്നു. വിശന്നു വലഞ്ഞാലും രണ്ടാമതൊരുതവി ഭക്ഷണം ചോദിക്കുന്നത് വലിയ അപരാധമാണെന്നറിയുന്ന മറ്റുകുട്ടികള്‍ ഇതു കണ്ടു തരിച്ചു നില്‍ക്കുന്നു. ഭക്ഷണം വിളമ്പുന്ന കുടവയറന്‍ ബംബിള്‍ ഈ ധിക്കാരം കണ്ടു പൊട്ടിത്തെറിക്കുന്നു. ഒലിവര്‍ ടിസ്റ്റിന്റെ ഈ ചിത്രം മിക്ക മനസ്സുകളിലും സഹിക്കുന്ന ബാല്യത്തിന്റെ പ്രതിഫലനമായി എന്നും നിലകൊള്ളും. ഒപ്പം ഇപ്രകാരം ഹ്യൂദയഹാരിയായ അനേക വാക്ചിത്രങ്ങളുടെ സ്രഷ്ടാവായ ആംഗലേയ സാഹിത്യകാരന്‍ ചാള്‍സ് ഡിക്കിന്‍സും മാനവഹ്യുദയങ്ങളില്‍ ചിരപ്രതിഷ്ടനേടിയിരിക്കുന്നു.
ഡിക്കിന്‍സിന്റെ ബാല്യകാലം
ഡിക്കിന്‍സ് ജനിച്ചിട്ട് രണ്ടുനൂറ്റാണ്ടുകഴിയുന്നു. ഇംഗ്ലണ്ടില്‍ 1812 ഫെബ്രുവരി 8 നു് ഒരു സാധാരണ ഓഫീസ് ജീവനക്കാരന്റെ മകനായാണു് അദ്ദേഹം ഇനിച്ചതു്. ജോണ്‍, എലിസബത്തു് ദമ്പദികളുടെ എട്ടുമക്കളില്‍ രണ്ടാമന്‍. ഗ്രാമീണാന്തരീക്ഷത്തിൽ വളര്‍ന്ന ചാള്‍സ് പ്രകുതിരമണിയത ആസ്വദിക്കാന്‍ ഏറെ താല്‍പര്യം കാണിച്ചു. അതോടൊപ്പം വായനയിലും ഈ ബാലന്‍ അതീവ തല്‍പരനായിരുന്നു. തോബിയാസ് സ്കോളറ്റ്, ഹെന്റി ഫീല്‍ഡിങ്ങ് തുടങ്ങിയ സാഹിത്യകാരന്മാരെ അവന്‍ ഏറെ ഇഷ്ടപ്പെട്ടു.
സ്വസ്ഥതയുടെ ഈ ജീവിതം അധികം നീണ്ടില്ല. ധാരാളിത്തത്തിനു പേരുകേട്ട അവന്റെ പിതാവു് ജോണ്‍ വലിയ കടം കയറി 1824 ൽ തടവറയിലായി. മറ്റുകൂടുംബാംഗങ്ങളില്‍ നിന്നു വേര്‍പെട്ട് 12 വയസ്സുള്ള ചാള്‍സ് മാത്രം കുടുംബസുഹ്രുത്തായ പ്രായമുള്ള ഒരു സ്ത്രീയുടെ സംരക്ഷണത്തിലായി. അധികം താമസിയാതെ സ്കൂള്‍ പഠനം അവസാനിപ്പിച്ച് ഒരുപാണ്ടികശാലയിൽ അവന്‍ ജോലി ആരംഭിച്ചു. ഒരാഴ്ചയില്‍ ആറു് ഷില്ലിംഗ് കൂലിവങ്ങി ദിവസം പത്തുമണിക്കൂറായിരുന്നു ജോലി.
ബാല്യത്തിന്റെ ഈ യാതനകളും അതോടൊപ്പം ആകാലയളവില്‍ പടര്‍ന്നു പന്തലിച്ച വ്യവസായ വിപ്ലവത്തിന്റെ അനേക ഇരുണ്ട മുഖങ്ങളും ഡിക്കിന്‍സിന്റെ നോവലുകളില്‍ ഉടനീളം തെളിഞ്ഞു നില്‍ക്കുന്നു. ഒലിവര്‍ ടീസ്റ്റ് 1837 - 38), നിക്കോളാസ് നിക്കിൽബി (1838 - 39), ഹാര്‍ഡ് ടൈംസ് (1854) തുടങ്ങില്‍ ഒട്ടുമുക്കാല്‍ ക്യൂതികളിലും ഇത്തരം ചിത്രീകരണങ്ങള്‍ എഴുന്നുനില്‍ക്കുന്നു. ഡിക്കിന്‍സ് കുടുംബത്തിന്റെ പരാധീനതകള്‍ അധികം നീണ്ടില്ല. താമസിയാതെ ജോണ്‍ ഡിക്കിന്‍സിന്റെ അമ്മുമ്മ മരണം പ്രാപിക്കുകയും തന്റെ വില്‍പ്രത്തില്‍ 450 പണ്ടു് ഈ കുടുംബത്തിനായി മാറ്റിവയ്കുകയും ചെയ്തു. ഡിക്കിന്‍സിന്റെ പിതാവു് ജെയില്‍ മോചിതനായി, നമ്മുടെ നായകന്‍ സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു.
സാഹിത്യ ജീവിതം
ചാള്‍സ് ഡിക്കിന്‍സിന്റെ ആദ്യം പ്രസിദ്ധീക്യുതമായ ക്യൂതി *എ ഡിന്നര്‍ അറ്റ് പോപ്പാര്‍ വാക്ക്* എന്ന കഥയായിരുന്നു, 'മന്ത്‌ലി മാഗസിന്‍' എന്ന ജേര്‍ണലില്‍. ഇക്കാലയളവില്‍ തന്നെ ഒരു രാഷ്ട്രീയകാര്യ റിപ്പോര്‍ട്ടറായി ചില പ്രസിദ്ധീകരണങ്ങളില്‍ എഴുതാനും അരംഭിച്ചു. താമസിയാതെ ഡിക്കിന്‍സ് തന്റെ ആദ്യനോവലായ *പിക് വിക് പെയ് പേഴ്‌സ്* ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. 1836 ഏപ്രിൽ മാസത്തില്‍ തുടാങ്ങി 20 മാസ തവണകളായാണു് ഈ നോവൽ പ്രസിദ്ധീക്യുതമായതു്. “ബോസ്” എന്ന തൂലികാനാമത്തിലാണു് അദ്ദേഹം എഴുത്താരംഭിച്ചതു്. അതെത്തുടര്‍ന്നു് “ഒലിവര്‍ സ്വിസ്സ്, നിക്കോളാസ് നിക്കില്‍ബി എന്നു തുടങ്ങി ഏറെ പ്രശസ്തമായ അനേക നോവലുകൾ ഇതേപോലെ സീരിയല്‍ രൂപത്തില്‍ പുറത്തുവന്നു.
ഡിക്കിന്‍സിന്റെ കഥാകഥന ശൈലിയെ രൂപപ്പെടുത്തിയ ഒന്നാണു് ഈ സീരിയല്‍ രൂപത്തിലുള്ള പ്രസിദ്ധീകരണ സാഹചര്യം. അദ്ദേഹത്തിന്റെ ഏതാണ്ടേല്ലാ നോവലുകളും ആഴ്ചയോ മാസമോ തോറും ജേര്‍ണലുകളില്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് പുസ്തകരൂപത്തിലാവുകയും ചെയ്തു. ഈ രീതി സാധാരണക്കാരായ വായനക്കാരനു് തുഛമായ ചെലവിൽ ഈ നോവലുകൾ ആസ്വദിക്കാന്‍ സാഹചര്യമൊരുക്കി. വൈവിദ്യമാർന്നകഥാപാത്രങ്ങളും തുടരുന്ന കഥയെ ഏറിയ താല്‍പര്യത്തോടെ പിന്തുടരാന്‍ പോരുന്ന ജിജ്ഞാസ നിലനിര്‍ത്തുന്ന വിവരണരീതിയും ഒക്കെ ഈ പ്രസിദ്ധീകരണ രീതി ആവശ്യമാക്കിതീര്‍ത്തു. മാസികയിലെ ഓരോമാസത്തേയും കഥാഭാഗം ഒരു സന്നിഗ്ദാവസ്ഥയില്‍ അവസാനിപ്പിച്ച് വായനക്കാരെ അടുത്തമാസത്തേയ്ക്കായി അക്ഷമതയോടെ കാത്തിരിപ്പിക്കണം. അമേരിക്കന്‍ വായനക്കാരേക്കുറിച്ചു പറഞ്ഞുകേട്ടിട്ടുള്ള ഒരു സംഭവവികാസം ഇപ്രകാരമാണു. ഈ ജിജ്ഞാസയുടെ അമേരിക്കന്‍ പതിപ്പ് പ്രസിദ്ധമാണു്. മാസികയുമായി ന്യൂയോര്‍ക്ക് തുറമുഖത്തെത്തുന്ന കപ്പലിനായി ഇനം അക്ഷമരായി കാത്തുനില്‍ക്കും. അടുത്തുവരുന്ന കപ്പലിലെ നാവീകരോടു് കരയിൽ നിൽക്കുന്ന ഇനക്കൂട്ടം വിളിച്ചു ചൊദിക്കും “നമ്മുടെ കൊച്ചു നെല്ലി മരിച്ചുവോ?”. ഇപ്രകാരം ഓരോ ഭാഗത്തിലും പൂര്‍ണമാതയുള്ള ഒരുകഥ അവതരിപ്പിച്ച് അവയെല്ലാം കൂട്ടിച്ചേര്‍ത്ത് സമഗ്രമായ ലക്ഷണമൊത്ത ഒരു നോവല്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞിരുന്നു എന്നതാണു് ഡിക്കിന്‍സിന്റെ അനന്യമായ സാഹിത്യ നൈപുണ്യം.
ഉദ്യേകജനകമായ കഥകളിലൂടെ മിഴിവുറ്റ കഥാപാത്രങ്ങള്‍ക്കു രൂപം കൊടുക്കാനും ഡിക്കിന്‍സിനു കഴിഞ്ഞു. താന്‍ സ്രഷ്ടിച്ച മനുഷ്യര്‍ക്കു അദ്ദേഹം നല്‍കിയ പേരുകളും ഏറെ രസകരമാണ്. എബനേസര്‍ സ്‌ക്രൂജ്, റ്റൈനി റ്റി, ബോബ് ക്രാച്ചിറ്റ്, ഒലിവര്‍ ൮്റിസ്സ്, ആര്‍ട്ട്‌ഫുള്‍ ഡോഡ്ജൂര്‍, സാമുവല്‍ പിക് വിക്, ഗ്രാഡ് ഗ്രൈന്‍ഡ് തുടങ്ങി മറക്കനാവത്ത പേരുകളും മനസ്സിൽ നിന്നു മയ്ക്കാനാവത്ത മുഖങ്ങളും അദ്ദേഹം മെനഞ്ഞെടുത്തു. മാസികകളിൽ എത്തുന്ന കഥയ്ക്കൊപ്പം പ്രത്യക്ഷപ്പെടുന്ന രേഖാചിത്രങ്ങള്‍ ഡിക്കിന്‍സിന്റെ തന്നെ സുവ്യക്തമായ നിര്‍ദ്ദേശമനുസരിച്ചായിരുന്നു. പിന്നീട് ഡിക്കിന്‍സ് സിനിമകൾക്ക് നോവല്‍ വിവരണങ്ങള്‍ മാത്രമല്ല ഈ ചിത്രങ്ങളും വലിയ സഹായമായി.
ചാള്‍സ് ഡിക്കിന്‍സിന്റെ ഇന്പ്രീയ കഥകള്‍ ഏണ്ണമറ്റതെങ്കിലും “എ ക്രിസ്മസ് കാരൾ” ഏറ്റമധികം അറിയപ്പെടുന്ന നോവല്‍ എന്നു ഗണിക്കപ്പെടുന്നതില്‍ തെറ്റില്ല. എബനേസര്‍ സ്‌ക്രൂജിന്റെ നാടകീയമായ മനം മാറ്റം അവതരിപ്പിക്കുന്ന ഈ ക്രിസ്തുമസ് കഥ 1843 എഴുതപ്പെട്ടെങ്കിലും ഇന്നും ഏതാണ്ടെല്ലാവര്‍ഷവും നാടക സിനിമാ ടിവി മാദ്ധ്യമങ്ങളില്‍ എണ്ണമറ്റ പുനരവതരണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഈ നോവല്‍ മെറി ക്രിസ്സ് എന്ന ആശംസ സംഭാവനചെയ്റെന്നു മത്രമല്ല ലോകത്തെമ്പടുമുള്ള ക്രിസ്തുമസ് ആഘോഷത്തിന്റെ ഗതി തിരിച്ചുവിട്ടു എന്നു കൂടെ കരുതപ്പെടുന്നു.
ഡിക്കിന്‍സിന്റെ സാമൂഹ്യ പ്രതിബദ്ധത
വിക്ടോറിയന്‍ ഇംഗ്ലണ്ടിന്റെ വ്യക്തമായ പ്രതിഫലനമായിരുന്നു ഡിക്കിന്‍സിന്റെ നോവലുകള്‍.
അന്നത്തെ സമൂഹത്തിലെ ഉച്ചനീചത്വങ്ങലും അധസ്ഥിതരുടെ കൊടും ദാരിദ്യവും സഹനവുമെല്ലാം നിറമാര്‍ന്ന രീതിയില്‍ അദ്ദേഹം തന്റെ ക്യൂതികളില്‍ വരച്ചുവച്ചു. തന്റെ രണ്ടാമത്തെ നോവലായ ഒലിവര്‍ ടിസ്റ്റില്‍ വിവരിക്കുന്ന ദരിദ്യവും കുറ്റവാളീസംഘങ്ങളും വായനക്കരെ ഞെട്ടിപ്പിച്ചു. താമസിയാതെ ലണ്ടനിലെ 'ജെയ്‌ക്കബ്സ് ഐലന്റ്' എന്ന ചേരിനിര്‍മ്മാർജനത്തിനായി നടപടിയുണ്ടായി. ഈ ചേരിയിലെ ജീവിതമാണത്രെ നോവലെലെ ഇതിവ്യുത്തത്തിന്റെ ആധാരം.അന്നത്തെ ഫാക്ടറികളിലെ മനുഷ്യത്തരഹിതമായ സേവന പശ്ചത്തലങ്ങള്‍ ഈ നോവലുകളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെട്ടു. കൂട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന സാമൂഹ്യവ്യവസ്ഥിതിയും ഭാവനാസമ്പന്നതയെ തല്ലികെടുത്തുന്ന വിദ്യാഭ്യാസ രീതിയുമെല്ലാം ഹൃദയഭേദകമായ രീതിയില്‍ ഇവിടെ അവതരിപ്പിക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ മാത്രമല്ല ലോകത്തിലെമ്പാടും സാമൂഹ്യ നവോദ്ധാനത്തിന്റെ അലകളുയര്‍ത്താന്‍ ഡിക്കിന്‍സിന്റെ നോവലുകള്‍ക്കു കഴിഞ്ഞു.
ഡിക്കിന്‍സിന്റെ പൊതുവേദിയിലുള്ള നോവല്‍ വായനകള്‍ ഏറെ പ്രസിദ്ധമായിരുന്നു. പല സാമൂഹ്യസേവന സംരംഭങ്ങള്‍ക്കും ഈ സംരംഭങ്ങളില്‍ നിന്നുള്ള വരുമാനം ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. 1865 ലെ ഒരുയാത്രയില്‍ സംഭവിച്ച വലിയൊരു തീവണ്ടി അപകടം ശാരിരികമായി അദ്ദേഹത്തെ മുറിപ്പെടുത്തിയില്ലെങ്കിലും മാനസീകമായി ഏറേ പിടിച്ചുകുലുക്കി. പടിപടിയായി അവശതയിലേയ്ക്കുനീങ്ങിയ ഡിക്കിന്‍സിനു് പക്ഷാഘാതതം സംഭവിച്ചു. സ്റ്റെയ്പ്പിര്‍ഹേസ്റ്റ് അപകടത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍ 1870 ജൂണ്‍ 8 ന് ഈ ലോകത്തില്‍ നിന്നു വിടവാങ്ങി.
ഉദ്വേകജനകമായ കഥപറച്ചിലും നിറമാര്‍ന്ന വിവരങ്ങളും കവിത തുളുമ്പുന്ന ഭാഷയും ചാള്‍സ് ഡിക്കിന്‍സിനെ അക്കാലത്തെന്ന പോലെ എക്കാലത്തും സമൂഹത്തിലെ എല്ലാതലങ്ങളിലുമുള്ളവര്‍ക്കും പ്രിയങ്കരനാക്കി. നര്‍മരസം നിറയുന്ന ശൈലി അദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കി. ഡിക്കിന്‍സിന്റെ നോവലുകളെ ആസ്പദമാക്കി നൂറ്റി എണ്‍പതിലധികം സിനിമകളും ടെലിവിഷന്‍ അവതരണങ്ങളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നോവലുകള്‍ എല്ലാതലമുറകളിലും രാജ്യങ്ങളിലും പുതുതായി പ്രസിദ്ധീകരിക്കപ്പെടുന്നു. ഫ്രെഞ്ചുവിപ്പവ കാലത്തെ രണ്ടുനഗരങ്ങളുടെ ജീവിതം ചിത്രീകരിക്കുന്ന “എ ടെയ്‌ൽ ഒഫ് റ്റൂ സിറ്റീസ്* 20 കോടിയിലധികം പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെട്ട് ഏറ്റം ഇനപ്രീതിയുള്ള ഡിക്കിന്‍സ് നോവലായി നിലകൊള്ളുന്നു. നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ കഥകളും കഥാപാത്രങ്ങളും ജനപ്രീതിയില്‍ പുതിയ ഓന്നത്യങ്ങള്‍ കാണുന്നതേയുള്ളൂ.
Comments
Post a Comment